Sunday April 23, 2017
Latest Updates

വേട്ടക്കാര്‍ക്ക് വിശ്രമമില്ല: കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട, ഒരു ദിവസത്തിനിടെ ഇത് രണ്ടാം തവണ

വേട്ടക്കാര്‍ക്ക് വിശ്രമമില്ല: കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട, ഒരു ദിവസത്തിനിടെ ഇത് രണ്ടാം തവണ

കോഴിക്കോട്: കേരളത്തിലിപ്പോള്‍ വേട്ട നടക്കുന്നത് കാട്ടിലല്ല. സാക്ഷാല്‍ വിമാനത്താവളങ്ങളിലാണ്. വേട്ടയാടുന്നതാകട്ടെ ഒറിജിനല്‍ സ്വര്‍ണവും. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ മൂന്ന് കിലോഗ്രം സ്വര്‍ണവും പന്ത്രണ്ട് കിലോഗ്രാം കുങ്കുമപ്പൂവും പിടികൂടി 24 മണിക്കൂര്‍ കഴിയും മുമ്പെ ഇന്ന് വീണ്ടും വന്‍ തോതില്‍ സ്വര്‍ണം പിടികൂടി. ട്രോളി ബാഗിന്റെ കൈയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് പുതിയ പിടികൂടല്‍. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശികളായ ഷാജഹാന്‍, മന്‍സൂര്‍ അലി എന്നിവരെ അറസ്റ്റ് ചെയ്തു.

ഷൂവില്‍, പാന്റില്‍, തൊപ്പിക്കുള്ളില്‍ തുടങ്ങി നിരവധിയാണ് സ്വര്‍ണക്കടത്തുകാരുടെ കടത്തു തന്ത്രങ്ങള്‍.

എന്നിട്ടും ഇവര്‍ പിടിക്കപ്പെടുന്നുണ്ടെന്നത് ശുഭസൂചകമാണെന്ന് കരുതാമെങ്കിലും ഈയിടെയായി സ്വര്‍ണക്കടത്തില്‍ പ്രതിയായവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ ആശങ്കാജനകമാണ്. രാഷ്ട്രീയ സ്വാധീനമില്ലാത്ത പാവങ്ങള്‍ ഇരകാളാകുമ്പോള്‍ വേട്ടക്കാരുമായി രഹസ്യകരാറുകളുണ്ടാക്കി രക്ഷപ്പെടുന്നവര്‍ എത്ര പേരുണ്ടാകും എന്ന ന്യായമായ സംശയം പലകോണില്‍ നിന്നും ഉയരുന്നുണ്ട്

Scroll To Top