Monday May 29, 2017
Latest Updates

‘വെള്ളിമൂങ്ങ’ വെള്ളിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു 

‘വെള്ളിമൂങ്ങ’ വെള്ളിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു 

ഡബ്ലിന്‍:ബിജു മേനോന്‍ജിജു ജേക്കബ് ടീമിന്റെ ‘വെള്ളിമൂങ്ങ’ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.താലയിലെ സ്‌ക്രീന്‌സില്‍ 24 ന് വെള്ളിയാഴ്ച്ച വൈകിട്ട് 7.30 നും,സാന്റ്രി ഐ എം സി യില്‍ ഒക്‌റ്റോബര്‍ 25 ശനിയാഴ്ച്ച വൈകിട്ട് 8.15 നുമാണ് വെള്ളിമൂങ്ങയുടെ പ്രദര്‍ശന സമയം 

ദൃശ്യത്തിന് ശേഷം കുടുംബമായി പോയി ആസ്വദിച്ച് കാണാവുന്ന ഫാമിലി എന്റര്‍ടൈനറാണ് ‘വെള്ളിമൂങ്ങ’ യെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍ 

കാര്യമായ പരസ്യപ്രചാരണങ്ങളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് വെള്ളിമൂങ്ങ. അതുകൊണ്ടുതന്നെ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററിലെത്തുന്നവരെ സന്തോഷിപ്പിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. അശ്ലീലമില്ലാത്ത തമാശകളാണ് സൂപ്പര്‍താരങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

ടിനി ടോം, സിദ്ധിഖ്, ആസിഫ് അലി, ലെന, കെ.പി.എ.സി ലളിത, സുനില്‍ സുഗത, പാഷാണം ഷാജി, ശശി കലിങ്ക, കലാഭവന്‍ ഷാജോണ്‍ തുടങ്ങി ഒട്ടേറെ കലാകാരന്മാര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു 

Scroll To Top