Sunday January 21, 2018
Latest Updates

വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഓവന്‍ ക്ലീനര്‍ കുടിച്ച ഷെഫ് ഗുരുതരാവസ്ഥയില്‍

വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഓവന്‍ ക്ലീനര്‍ കുടിച്ച ഷെഫ് ഗുരുതരാവസ്ഥയില്‍

ബെല്‍ഫാസ്റ്റ് :വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഓവന്‍ ക്ലീനര്‍ കുടിച്ച ഷെഫ് ഗുരുതരാവസ്ഥയില്‍.വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ഗുഡ്‌ഫെല്ലാസ് എന്ന റെസ്റ്റോറന്റിലാണ് സംഭവം. ഷീന്‍ സ്ലെയ്ന്‍ എന്ന പേരുള്ളയാളാണ് ഓവന്‍ ക്ലീനര്‍ കുടിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

ഓവന്‍ ക്ലീനര്‍ അബദ്ധത്തില്‍ കുടിച്ചത് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റ് അട്ടിമറികള്‍ ഒന്നും സംശയിക്കത്തക്കതായി തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഷീന് നേരിട്ട ദുരന്തത്തിന്റെ ആഘാതത്തിലാണ്ബന്ധുക്കളും സഹപ്രവര്‍ത്തകരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുഡ്‌ഫെല്ലാസ് റെസ്റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നു ഷീന്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ റെസ്റ്റോറന്റ് അധികൃതര്‍ തയ്യാറായില്ല.

Scroll To Top