Thursday February 22, 2018
Latest Updates

വെള്ളം കുടിക്കേണ്ടതും കുടിക്കാന്‍ പാടില്ലതുമായ സമയങ്ങള്‍

വെള്ളം കുടിക്കേണ്ടതും കുടിക്കാന്‍ പാടില്ലതുമായ സമയങ്ങള്‍

ജീവന്റെ നിലനില്‍പ്പിന് വായു ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് കുടിവെള്ളം. ഒരു മനുഷ്യന്റെ ശരീരത്തില്‍ 55% മുതല്‍78%വരെ ജലമാണ്. രക്തത്തിന്റെ 99 ശതമാനവും ജലം തന്നെ. ഇക്കാരണത്താല്‍ തന്നെ മനുഷ്യശരീരത്തിന്റെ നല്ലരീതിയിലുള്ള പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ജലം.നാം കഴിക്കുന്ന ഭക്ഷണത്തിത്തിലൂടെയോ കുടിക്കുന്ന പാനീയങ്ങളിലൂടെയോ ജലം നമ്മുടെ ശരീരത്തില്‍ എത്തുന്നു.ഒരുദിവസം 7മുതല്‍ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന് ആവശ്യമാണ്. എന്നാല്‍ ഏതെല്ലാം നേരങ്ങളിലാണ് വെള്ളം കുടിക്കേണ്ടത് എന്നും കുടിക്കാന്‍ പാടില്ലാത്തത് എന്നും പലര്‍ക്കും കൃത്യമായി അറിയില്ല.

രാവിലെ എഴുന്നേറ്റാലുടന്‍ 1-2 ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ആന്തരിക അവയവങ്ങളുടെ സുഖകരമായ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കും..

എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഭാരം കുറക്കാനും വിശപ്പ് ശമിപ്പിക്കാനും സഹായിക്കുന്നു. ഭക്ഷണം അധികം കഴിക്കാതെ ഉള്ളിലെത്തുന്ന ഭക്ഷണത്തെ സ്വീകരിക്കാന്‍ വയറിനെ ഇത് സജ്ജമാക്കുന്നു.

ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല. ഭക്ഷണശേഷം 20-30 മിനിറ്റ് കഴിഞ്ഞാണ് വെള്ളം കുടിക്കേണ്ടത്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.

ദാഹം തോന്നുമ്പോള്‍ മാത്രമല്ല, വിശക്കുമ്പോഴും വെള്ളം കുടിക്കാം. സാധാരണ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലല്ലാതെ വിശക്കുകയാണെങ്കില്‍ ആദ്യം കുറച്ച് വെള്ളം കുടിച്ച് 10 മിനിറ്റ് വിശ്രമിക്കുക. എന്നിട്ടും വിശപ്പ് ശമിക്കുന്നില്ലെങ്കില്‍ മാത്രം ഭക്ഷണ പദാര്‍ത്ഥങ്ങളെ ആശ്രയിക്കുക.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് 75 ശതമാനവും സഹായിക്കുന്നത് വെള്ളമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രയാസം കൂടാതെ നടക്കാന്‍ വെള്ളം അത്യാന്താപേക്ഷിതവുമാണ്. ക്ഷീണം തോന്നുന്ന ഏതു സമയത്തും ഒരു ഗ്ലാസ് വെള്ളം നല്‍കുന്ന ഉണര്‍വ്വ് വളരെ വലുതാണ്.

ദിവസത്തിന്റെ ആദ്യപകുതിയില്‍ കൂടുതല്‍ വെള്ളംകുടിക്കുന്നതാണ് നല്ലത്. രണ്ടാം പകുതിയില്‍ കുടിക്കുന്നത് രാത്രിയില്‍ മൂത്രശങ്കയുണ്ടാക്കാനും ഉറക്കം തടസ്സപ്പെടുത്താനും ഇടയാക്കും.

രാത്രിയില്‍ ഉറക്കം ശരിയാവുന്നില്ലെങ്കില്‍ പകല്‍ ധാരാളം വെള്ളം കുടിച്ചു നോക്കാവുന്നതാണ്. ശരീരം രാത്രിയിലും പ്രവര്‍ത്തനക്ഷമമായതിനാല്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കേണ്ടതുണ്ട്.

വ്യായാമം ചെയ്യുന്നതിനു മുന്‍പും ശേഷവും ധാരാളം വെള്ളം കുടിക്കണം. പേശികളുടെ ആയാസരഹിതമായ പ്രവര്‍ത്തനത്തിനും ക്ഷീണമകറ്റി ഊര്‍ജ്ജസ്വലത നല്‍കുന്നതിനും ഇത് നല്ലതാണ്.

ഏതു രോഗം ബാധിക്കുന്ന സമയത്തും ശരീരത്തിന് കൂടുതല്‍ വെള്ളം നല്‍കുന്നത് നന്നായിരിക്കും. ഇത് രോഗശാന്തിക്കും, രോഗം പെട്ടെന്ന് സുഖപ്പെടുന്നതിനും സഹായിക്കും. ഗര്‍ഭിണികളും, മുലയൂട്ടുന്ന സ്ത്രീകളും *ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.
ശുദ്ധമായ പച്ചവെള്ളം നേരിട്ടുതന്ന കുടിക്കണമെന്നാണ് ശാസ്ത്രം രാസവസ്തുക്കളും, രുചിക്കൂട്ടുകളും ചേര്‍ന്ന വെള്ളം തീര്‍ത്തും അപകടകരമാണ്.

Scroll To Top