Tuesday January 24, 2017
Latest Updates

വെള്ളം ഉപയോഗിച്ചില്ലെങ്കിലും പണം അടക്കണമെന്ന് ഐറിഷ് വാട്ടര്‍ അതോറിറ്റി

വെള്ളം ഉപയോഗിച്ചില്ലെങ്കിലും പണം അടക്കണമെന്ന് ഐറിഷ് വാട്ടര്‍ അതോറിറ്റി

ഡബ്ലിന്‍ :ഐറിഷ് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചതോടെ ഇനി ഉപഭോക്താക്കള്‍ വെള്ളം ഉപയോഗിച്ചില്ലെങ്കിലും പണമടക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉപഭോക്താക്കള്‍ ഇനി മുതല്‍ സ്റ്റാന്റിംഗ് ചാര്‍ജ് അടക്കേണ്ടി വരുമെന്നാണ് ഐറിഷ് വാട്ടര്‍അതോറിറ്റി അറിയിക്കുന്നത്.
സാധാരണ കരണ്ടു ബില്ലില്‍ ഉള്‍പ്പെടുത്തുന്നത് പോലെ ഒരു മിനിമം ചാര്‍ജ് സ്റ്റാന്റിംഗ് ചാര്‍ജായി കുടിവെള്ളവിതരണത്തിലും ഉപയോഗിക്കാനാണ് ഐറിഷ് വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് എത്രത്തോളം ചാര്‍ജ് ഈടാക്കുമെന്ന് ഈ വര്‍ഷത്തിന്റെ അവസാനത്തോടെ തന്നെ എനര്‍ജി റെഗുലേറ്റര്‍ തീരുമാനിക്കും.
നെറ്റ്‌വര്‍ക്ക് ശരിയായ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിനു തന്നെ വലിയ ചിലവുകള്‍ ഉണ്ടാവുമെന്നും അത് ആളുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കൂടിയും ചിലവുകള്‍ ഉണ്ടാവുമെന്നും ഐറിഷ് വാട്ടര്‍ കസ്റ്റമര്‍ റിലേഷന്‍സ് ഹെഡ് പോള്‍ ഒ’ഡൊനോഗ് പറഞ്ഞു.
കുടിവെള്ള വിതരണത്തിനാവശ്യമായി വരുന്ന മെയ്‌ന്റെയ്‌നിംഗ് വര്‍ക്കുകള്‍ക്കും കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന കെമിക്കലുകള്‍ക്കും വെള്ളം വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും ചിലവുകള്‍ ഒട്ടേറെയാണെന്നും ഒ’ഡൊനോഗ് പറഞ്ഞു.
ആളുകള്‍ ഉപയോഗിച്ചില്ലെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരേ ചിലവു തന്നെയാണ് ഉണ്ടാവുന്നത്. അതിനാലാണ് ഒരു നിശ്ചിത തുക ബില്ലില്‍ മിനിമം ചാര്‍ജായി ഈടാക്കാന്‍ തീരുമാനിച്ചതെന്ന് ഒ’ഡൊനോഗ് അറിയിച്ചു.

Scroll To Top