Tuesday February 28, 2017
Latest Updates

വെല്‍ഫയര്‍ തട്ടിപ്പ് : പ്രവാസികളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി കുട്ടികളെ പിടിച്ചെടുത്തത് വിവാദമാകുന്നു

വെല്‍ഫയര്‍ തട്ടിപ്പ് : പ്രവാസികളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി കുട്ടികളെ പിടിച്ചെടുത്തത്  വിവാദമാകുന്നു

ഡബ്ലിന്‍ :കുടിയേറ്റക്കാരുടെ നേരെയുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ കടന്നുകയറ്റം അയര്‍ലണ്ടില്‍ രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസങ്ങളിവല്‍ രണ്ട് റോമന്‍ കുടുംബങ്ങളില്‍ നിന്നായി ഏഴും രണ്ടും വയസുള്ള രണ്ടു കുട്ടികളെ ഗാര്‍ഡ ഏറ്റെടുത്ത് എച്ച്എസ്ഇയുടെ സംരക്ഷണത്തിനേല്‍പ്പിച്ചിരുന്നു.

റോമാക്കാരോട് കാണിക്കുന്ന വംശീയ അധിക്ഷേപമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.റോമനിയയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡബ്ലിനില്‍ എത്തി താമസിക്കുന്ന നാടോടി സംസ്‌കാരമുള്ള വിഭാഗമാണ് റോമന്‍സ് എന്നറിയപ്പെടുന്നത്.

സോഷ്യല്‍ വെല്‍ഫെയര്‍ രംഗത്ത് തട്ടിപ്പുകള്‍ നടത്തുന്നു എന്ന സംശയത്തില്‍ കുടിയേറ്റക്കാരെ മുഴുവന്‍ തട്ടിപ്പുകാരായി ചിത്രീകരിച്ചതിന്റെ പേരില്‍ സോഷ്യല്‍ വെല്‍ഫെയര്‍ മന്ത്രി ജോണ്‍ ബര്‍ടന്‍ എതിര്‍പ്പുനേരിട്ടിരുന്നു. ഇതേ സാഹചര്യത്തിലാണ് കുട്ടികള്‍ക്കായുള്ള സഹായധനങ്ങള്‍ക്കുവേണ്ടിയും തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. ഗാര്‍ഡ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തിരുന്നു
റോമന്‍ കമ്മ്യൂണിറ്റി അംഗങ്ങളുടെ ഭവനങ്ങള്‍ റൈഡ് ചെയ്താണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍
ഗാര്‍ഡ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി ഗാര്‍ഡ കസ്റ്റഡിയില്‍ സ്വീകരിച്ച കുട്ടികള്‍ തങ്ങളുടേത് തന്നെയാണെന്ന് അവരുടെ രക്ഷിതാക്കള്‍ വാദിച്ചിരുന്നു. എന്നാല്‍ അവര്‍ നിരത്തിയ തെളിവുകള്‍ വിശ്വസിക്കാന്‍ ഗാര്‍ഡ തയ്യാറായില്ല. തുടര്‍ന്നാണ് കുട്ടികളുടെ സംരക്ഷണം എച്ച്എസ്ഇയെ ഏല്‍പ്പിച്ചത്.

ഒടുവില്‍ ഡബ്ലിന്‍ നിവാസികളായ കുടുംബത്തിലെ രണ്ടുവയസ്സുകാരനെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചു നല്‍കുകയായിരുന്നു. രക്ഷിതാക്കളും കുടുംബവും ഇരുട്ടിലകപ്പെട്ടതുപോലെ ഒരനുഭവമായിരുന്നു അവരുടെ കുഞ്ഞിനെ കൊണ്ടുപോയപ്പോള്‍ ഉണ്ടായതെന്ന് കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. 4വയസ്സുകാരിയായ മൂത്ത കുട്ടിയും അവളുടെ അനുജനെ കൊണ്ടുപോയതില്‍ പേടിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞ് ജനിച്ച ആശുപത്രി രേഖകള്‍ പോലും വിശ്വാസ്യയോഗ്യമാക്കിയെടുക്കാന്‍ ഗാര്‍ഡ തയ്യാറായില്ലായിരുന്നു. അതിനാല്‍ തന്നെ കരുതിക്കൂട്ടിയുള്ള അധിക്ഷേപമായാണ് ഈ രണ്ടു സംഭവങ്ങളെയും റോമന്‍ കമ്മ്യൂണിറ്റി നോക്കിക്കാണുന്നത്.

താലായില്‍ നിന്നും ഇതേ പോലെ കസ്റ്റഡിയില്‍ എടുത്ത 7 വയസുകാരി പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. രണ്ടു കുഞ്ഞുങ്ങളുടെയും രൂപം കൊണ്ട് അവരുടെ രക്ഷിതാക്കളുടെയോ കുടുംബക്കാരുടെയോ രൂപവുമായി സാമ്യമില്ലെന്നാണ് ഗാര്‍ഡ നിരത്തിയ ന്യായങ്ങളില്‍ പ്രധാനം.

താലായിലെ സംഭവത്തില്‍ ഗാര്‍ഡയുടെയും എച്ച്എസ്ഇയുടെയും നിയമപ്രകൃയകള്‍ അതിരുകടന്നതായിരുന്നു എന്നാണു സാമൂഹ്യ സംഘടനയായ പേവി പോയിന്റ് ട്രാവലര്‍ അഭിപ്രായപ്പെടത്.

സര്‍ക്കാര്‍ ന്യൂന പക്ഷങ്ങള്‍ക്ക് മേല്‍ കുതിര കയറൂകയാണെന്ന് അയര്‍ലണ്ടിലെ ഇമിഗ്രന്റ് കൌണ്‍സിലിന്റെ വ്യക്താവ് പ്രതീകരിച്ചത് .പൊതുസേവനാര്‍ത്ഥം സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ക്ക് വ്യക്തതവന്നാല്‍ ഇവ വംശീയ അധിക്ഷേപമല്ലെന്ന് മനസിലാവുമെന്നാണ് ഇമിഗ്രന്റ് കൗണ്‍സില്‍ ചീഫ് ഡെനിസ് കാള്‍ടണ്‍ പറഞ്ഞു

ന്യൂനപക്ഷത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നുവെന്ന് ഇത്തരം സംഭവങ്ങളിലൂടെ എല്ലാവര്‍ക്കും കരുതാനാവില്ലയെന്നു അയര്‍ലണ്ടിലെ ഇമിഗ്രന്റ് കൗണ്‍സില്‍ വ്യക്തമാക്കി .

വിദേശീയരായ ജനങ്ങള്‍ 50ശതമാനത്തോളം സഹായധനങ്ങള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ഒരാഴ്ച്ചക്കുള്ളിലാണ് റോമന്‍ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ ഗാര്‍ഡ ഏറ്റെടുത്തതെന്നും കാള്‍ടണ്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പ്രത്യേക കമ്മ്യൂണിറ്റിയെ ഇതുമായി ബന്ധപ്പെട്ട് ലക്ഷ്യം വച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് എല്ലാവര്‍ക്കും പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചുlike-and-share

Scroll To Top