Monday January 23, 2017
Latest Updates

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം: മോഹന്‍ലാല്‍ പരാതി നല്‍കി

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം: മോഹന്‍ലാല്‍ പരാതി നല്‍കി

കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഡിജിപിക്ക് പരാതി നല്‍കി. ഇമെയില്‍ മുഖേനയാണ് മോഹന്‍ലാല്‍ പരാതി നല്‍കിയത്. ഇന്നലെയാണ് മോഹന്‍ലാലിന്റെ വെബ്‌സൈറ്റില്‍ പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതത്. സൈബര്‍ സെല്ലിനും മോഹന്‍ലാല്‍ പരാതി നല്കിയിട്ടുണ്ട്.

പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സൈബര്‍ സെല്‍ എസ്പിയെ ഡിജിപി ചുമതലപ്പെടുത്തി. സൈബര്‍ വാരിയേഴ്‌സ് എന്ന പേരിലുള്ള പാക്ക് ഹാക്കിംഗ് ഗ്രൂപ്പാണ് മോഹന്‍ലാലിന്റെ സൈറ്റ് ഹാക്കുചെയ്തത്. ഇരുപത് മിനിട്ടോളം സൈറ്റ് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു. തുടര്‍ന്ന് സൈറ്റ് വീണ്ടെടുക്കുകയായിരുന്നു. സൈറ്റ് ഹാക്ക് ചെയ്ത ശേഷം പാക്കിസ്ഥാന്റെ പതാകയും കശ്മീരിനെ മോചിപ്പിക്കൂ എന്ന മുദ്രാവാക്യവും പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ പാക്കിസ്ഥാന്‍ ആര്‍മിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. മംഗള്‍യാന്‍ കാര്‍ട്ടൂണ്‍ സംഭവത്തില്‍ ന്യുയോര്‍ക്ക് ടൈംസിന്റെ പേജിലും ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജിലും പ്രതികരിച്ച രീതിയിലാണ് പാക്ക് ആര്‍മിയുടെ പേജില്‍ അസഭ്യവര്‍ഷം നടത്തിയത്.

Scroll To Top