Sunday December 17, 2017
Latest Updates

വെക്‌സ്‌ഫോര്‍ഡില്‍ ട്രാക്കും കാറും കൂട്ടിയിടിച്ച് നാല് അമേരിക്കന്‍ പൗരന്മാര്‍ മരിച്ചു

വെക്‌സ്‌ഫോര്‍ഡില്‍ ട്രാക്കും കാറും കൂട്ടിയിടിച്ച് നാല് അമേരിക്കന്‍ പൗരന്മാര്‍ മരിച്ചു

ന്യൂ റോസ് : കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ ട്രാക്കും കാറും കൂട്ടിയിടിച്ച് അമേരിക്കന്‍ പൗരന്മാരായ നാല് പേര്‍ മരിച്ചു.മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്ന് ഗാര്‍ഡ സ്ഥിരീകരിച്ചു.വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.ന്യൂ റോസ്- ബല്ലിനബൗള്‍ റോഡില്‍ കൂഷി ന്‍ടൗണിനും, ബിഗേണ്‍ക്രോസിനുമിടയിലാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു ഭാഗം ട്രക്കിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു.രക്തവും ചിതറിക്കിടക്കുന്ന ശരീരാവശിഷ്ടങ്ങളുമായി തികച്ചും ഭയാനകമാണ് അപകടസ്ഥലത്തെ കാഴ്ചയെന്ന് തദ്ദേശവാസികള്‍ വിശദീകരിച്ചു.

ഗാര്‍ഡയും ന്യൂ റോസ് ഫയര്‍ ബ്രിഗേഡും ആംബുലന്‍സുകളുമായി പറന്നെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.അപകടത്തെ തുടര്‍ന്നു കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് രണ്ടു പേര്‍ വെക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനു എത്തിക്കുന്നതിന് മുമ്പാണ് മരണമടഞ്ഞത്.അയര്‍ലണ്ടില്‍ ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യു എസ് പൗരന്‍മാരായ കുടുംബാംഗങ്ങള്‍.ഇല്ലിനോയിയില്‍ നിന്നുള്ള അപ്പനും,അമ്മയും, ഇവരുടെ രണ്ട് ആണ്‍മക്കളുമാണ് ഒരു വാഹനത്തിനു പിന്നില്‍ പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

ചെറിയ മൂടല്‍മഞ്ഞുണ്ടായിരുന്നെങ്കിലും അതല്ല അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.അപകടത്തെ തുടര്‍ന്ന് വെക്സ് ഫോര്‍ഡ് എമര്‍ജന്‍സി സര്‍വീസിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി N25 റോഡിന്റെ മുഴുവന്‍ ഭാഗവും അടച്ചിട്ടു.

എങ്കിലും അപകടത്തിന്റെ ഷോക്കില്‍ നിന്നും ഡ്രൈവര്‍ മുക്തനായിട്ടില്ല.അപകടത്തെക്കുറിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ഇതു സംബന്ധിച്ച അറിയാവുന്നവരും ദൃക്‌സാക്ഷികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നു ഗാര്‍ഡ അറിയിച്ചു.

Scroll To Top