Tuesday May 23, 2017
Latest Updates

വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്കെതിരെ ഫുഡ് സേഫ്റ്റി അധികൃതരുടെ നടപടി 

വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്കെതിരെ ഫുഡ് സേഫ്റ്റി അധികൃതരുടെ നടപടി 

ഡബ്ലിന്‍: പശുക്കളുടെ ത്വക്കില്‍ നിന്നും കൊളമ്പില്‍ നിന്നും നിര്‍മ്മിച്ച ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐറിഷ് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി. കഴിഞ്ഞമാസമാണ് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പശുക്കളുടെ ത്വക്ക് അടങ്ങിയ അഞ്ച് ബാഗുകളും കൊളമ്പിന്റെ സാന്നിധ്യമുള്ള ഒരു ബാഗുമാണ് കണ്ടെത്തിയത്. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഈ റെസ്റ്റോറന്റുകളില്‍ മൂന്നെണ്ണം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ മറ്റ് രണ്ടെണ്ണത്തിന് നിരോധന ഉത്തരവ് നല്‍കി. 

ഡബ്ലിനിലെ ജോണ്‍സണ്‍ ബെസ്റ്റ് ഫുഡ്, ലിന്‍ കീ തുടങ്ങിയ റെസ്റ്റോറന്റുകള്‍ക്കെതിരെയാണ് ഫുഡ് സേഫ്റ്റി അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇതില്‍ ഈ രണ്ട് റെസ്റ്റോറന്റുകള്‍ക്കും ഭക്ഷണ സാധനങ്ങള്‍ സംഭരിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് നല്‍കി. കില്‍ഡെയറിലെ എഡ്വേര്‍ഡ് ഹരിഗന്‍സ്, ടിപ്പെററിയിലെ ദി ഡ്രാഗന്‍ ബോട്ട് ചൈനീസ് ആന്‍ഡ് തായ് റെസ്റ്റോറന്റ്, വിക്ലോയിലെ മിസോനിസ് എന്നീ ഹോട്ടലുകള്‍ക്ക് അടച്ചു പൂട്ടാനുള്ള ഉത്തരവും ഫുഡ് സേഫ്റ്റി അധികൃതര്‍ നല്‍കി. 

കഴിഞ്ഞ മാസമാണ് ഈ റെസ്റ്റോറന്റുകള്‍ക്കെതിരെ ഫുഡ് സേഫ്റ്റി അധികൃതര്‍ നടപടി സ്വീകരിച്ചത്. റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ ആഹാരസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങള്‍ വില്‍ക്കുന്ന ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ. അലന്‍ റീലി പറഞ്ഞു.

Scroll To Top