Saturday February 25, 2017
Latest Updates

വൃത്തികേടില്‍ ഒന്നാം സ്ഥാനം ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയ്ക്ക് ,സിറ്റി സെന്റ്ററിന്റെ ദുഷ്‌പേര് മാറി

വൃത്തികേടില്‍ ഒന്നാം സ്ഥാനം ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയ്ക്ക് ,സിറ്റി സെന്റ്ററിന്റെ ദുഷ്‌പേര് മാറി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വൃത്തിഹീനമായ നഗരപ്രദേശം എന്ന നിലയില്‍ കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റി. ഐറിഷ് ബിസിനസ് എഗൈന്‍സ്റ്റ് ലിറ്റര്‍ (ഐബിഎഎല്‍) നടത്തിയ വാര്‍ഷിക സര്‍വ്വേയിലാണ് ഇപ്പോള്‍ വിവരങ്ങള്‍ വ്യക്തമായിരിക്കുന്നത്.
42ണ്ടോളം ടൗണുകളും സിറ്റികളും അര്‍ബന്‍ ഡിസ്ട്രിക്റ്റുകളും ഉള്‍പ്പെടുത്തി ഐബിഎഎല്ലിനു വേണ്ടി അന്‍ ടൈസ്‌ക് നടത്തിയ കണ്ടെത്തലില്‍ ഒട്ടുമിക്ക സിറ്റികളുടെയും പ്രദേശങ്ങളുടെയും മാലിന്യ അളവുകള്‍ കൂടിയതായാണ് കണ്ടെത്തിയത്. എന്നാല്‍ ഏഴോളം വൃത്തിയുള്ള സിറ്റികളും കണ്ടെത്താന്‍ പഠനം സഹായകമായിട്ടുമുണ്ട്.
പരിശോധന നടത്തിയ സിറ്റികളിലും ടൗണുകളിലും വച്ച് താല, ഡബ്ലിന്‍ എയര്‍പോര്‍ട് പ്രദേശം, മില്ലിംഗര്‍, ടിപ്പററി ടൗണ്‍, പോര്‍ട്ട്‌ലീഷ് തുടങ്ങിയ പ്രദേശങ്ങളാണ് വൃത്തിഹീനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അഞ്ചു പ്രദേശങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കാസ്റ്റ്ല്‍ബാറും പരിസരവും മാലിന്യമുള്ളതായി രേഖപ്പെടുത്തപ്പെട്ടെങ്കിലും ഡബ്ലിന്‍ ഇന്നര്‍സിറ്റിയാണ് ഏറ്റവും മാലിന്യങ്ങള്‍ നിറഞ്ഞ കരിംപട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു.
18 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഡബ്ലിന്‍ സിറ്റി സെന്റര്‍ മാലിന്യമുക്തം എന്ന നിലയിലേക്ക് പേരു നേടിയിരിക്കുകയാണ്. എന്നാല്‍ ഈ മേഖലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ വളരെ മലിനമായി കാണപ്പെടുകയാണുണ്ടായത്.
വെറും ചപ്പു ചവറുകള്‍ കൊണ്ടുമാത്രമല്ല പല പ്രദേശങ്ങളും മലിനമാക്കപ്പെട്ടിരിക്കുന്നതെന്നും ഈ പ്രദേശങ്ങളില്‍ വളരെക്കാലമായി നടന്നുവരുന്ന മാലിന്യ നിക്ഷേപവും പരിസരത്തിന്റെ വൃത്തിയെ ബാധിച്ചിട്ടുണ്ടെന്നും അന്‍ ടൈസ്‌ക് ഇന്‍സ്‌പെക്ടര്‍മാര്‍ ആരോപിക്കുന്നു. അപ്പര്‍ ബക്കിംഗ്ഹാം തെരുവും ഒ’കോണല്‍ തെരുവിലെ മാര്‍ല്‍ബോറോ പ്ലോസും ഏറ്റവും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു.
പ്രശ്‌നത്തെക്കുറിച്ച് മനസിലാക്കിയതോടെ ഗാര്‍ഡയുടെ സഹായത്തോടെ പ്രദേശങ്ങളിലെ വീടുകളിലും മറ്റും മുന്നറിയിപ്പു നല്‍കാനുള്ള ഒരുക്കത്തിലാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. ഈ പ്രദേശങ്ങളിലുള്ള പല വീട്ടുടമകളും ബിന്‍ കലക്ഷന് പണം നല്‍കുന്നത് മടിച്ച് മാലിന്യങ്ങള്‍ ഇത്തരത്തില്‍ നിക്ഷേപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു.
ഈ മാസം മുതല്‍ ശക്തമാക്കുന്ന പരിശോധനകളില്‍ ബിന്‍ കലക്ഷന്‍ വഴിയോ നിയമപരമായ രീതിയിലോ ആണ് തങ്ങള്‍ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നത് എന്ന് പല വീട്ടുകാരും തെളിവ് നല്‍കേണ്ടിവരുമെന്നാണ് സൂചന. അതല്ലാത്ത പക്ഷം നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിയും വരും.

80 ശതമാനത്തോളം ടൗണുകളും മാലിന്യമുക്തമായാണ് അന്‍ ടൈസ്‌ക് അടയാളപ്പെടുത്തിയിട്ടുള്ളത്. ടൗണ്‍ സെന്ററുകളില്‍ ഒഴിഞ്ഞ കെട്ടിടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഇതിന് ഒരു തടസമായി നില്‍ക്കുകയാണ്.
ലിമറിക്കിലും വെക്‌സ്‌ഫോര്‍ഡിലും മറ്റ് പല സ്ഥലങ്ങളിലും ഉള്ളതുപോലെ നഗര പ്രദേശങ്ങളെ മാലിന്യമുക്തമാക്കാന്‍ അതാത് കൗണ്ടികളും ലോക്കല്‍ അതോറിറ്റികളും തന്നെ മുന്‍കൈയ്യെടുക്കണമെന്നാണ് ഡോക്ടര്‍ കവനാഗ് പറയുന്നത്.
പല നഗരങ്ങളിലും പബ്ലിക് കാര്‍ പാര്‍ക്കുകളിലും റോഡുകളിലും റീസൈക്ലിംഗ് മേഖലകളിലുമൊക്കെയാണ് മാലിന്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. മായോ കൗണ്ടി കൗണ്‍സിലിന്റെ കീഴില്‍ കസ്റ്റ്ല്‍ബാറിലുള്ള റീസൈക്ലിംഗ് മേഖലയുടെ നില പരിതാപകരമായിരുന്നു.
ഗം ഡിസ്‌പോസല്‍ കാംപെയ്‌നുകള്‍ക്കായി ഗം ഇന്‍ഡസ്ട്രി 9.6 മില്ല്യന്‍ യൂറോയുടെ ബാധ്യത ഉണ്ടാക്കിയിട്ടുണ്ടെന്ന് പരിസിഥിതി വകുപ്പിലെ വക്താവ് അറിയിച്ചു.
അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള നഗരം ഏതെന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ പോകുന്നത് ഇന്നാണ്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പല കൗണ്ടികളും.

Scroll To Top