Monday January 23, 2017
Latest Updates

വൃക്ക ദാനം ചെയ്യുന്നതിന്റെ മഹത്വം ഓര്‍മ്മപ്പെടുത്തി ഒരു വൃക്ക ദിനം കൂടി

വൃക്ക ദാനം ചെയ്യുന്നതിന്റെ മഹത്വം ഓര്‍മ്മപ്പെടുത്തി ഒരു വൃക്ക ദിനം കൂടി

ഇന്ന് ലോക വൃക്ക ദിനം. ആരോഗ്യമുള്ളൊരു നാളേക്ക് ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ദിനം. വൃക്കരോഗങ്ങളുടെ അപകടവും വ്യാപ്തിയും, വൃക്കരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് വൃക്ക ദിനാചരണത്തിന്റെ ലക്ഷ്യം.

അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി ,അന്താരാഷ്ട്ര കിഡ്‌നി ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും വൃക്ക ദിനം ആചരിച്ചു വരുന്നത്. വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്ന പക്ഷം, മരുന്നുകള്‍ ഡയാലിസിസ് എന്നീ പ്രതിവിധികള്‍ തേടുകമാത്രമേ രക്ഷയുള്ളൂ. എന്നാല്‍ ഇതൊരു ശാശ്വത പരിഹാരമല്ല എന്നറിയുക. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ജീവിക്കുന്നതിനു പ്രവര്‍ത്തന ക്ഷമമായ ഒരു വൃക്ക തന്നെ ധാരാളം. അത് കൊണ്ട് തന്നെയാണ് പല വ്യക്തികളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാകുന്നത്.

ലോകാരോഗ്യ സംഘടയുടെ കണക്കുകള്‍ പ്രകാരം, കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്ന രോഗമായി കഴിഞ്ഞിരിക്കുന്നു വൃക്ക രോഗം. വൃക്കരോഗം പതുങ്ങിയിരിക്കുന്ന ഒരു കൊലയാളിക്ക് തുല്യമാണ്. മാലിന്യങ്ങള്‍ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവമാണ് വൃക്ക എന്ന് അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്ന പക്ഷം ശരീരം വിഷമയമായ പദാര്‍ത്ഥങ്ങളെ കൊണ്ട് നിറയും.

 

Scroll To Top