Saturday October 20, 2018
Latest Updates

വീ ഡി സതീശന്‍ എം എല്‍ എയ്ക്ക് വാട്ടര്‍ഫോര്‍ഡില്‍ ഇന്ന് മലയാളികള്‍ പൗരസ്വീകരണം നല്‍കും 

വീ ഡി സതീശന്‍ എം എല്‍ എയ്ക്ക് വാട്ടര്‍ഫോര്‍ഡില്‍ ഇന്ന് മലയാളികള്‍ പൗരസ്വീകരണം നല്‍കും 

വാട്ടര്‍ഫോര്‍ഡ് :കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും, നിയമസഭാ ചരിത്രത്തിലെ മികച്ച പാര്‍ലിമെന്റേറിയനും, ഉജ്വല വാഗ്മിയും അഴിമതിയുടെ കറപുരളാത്ത പൊതുപ്രവര്‍ത്തകനുമായ വി .ഡി .സതീശന്‍ എം .എല്‍ .എയ്ക്ക് ഇന്ന്(ഞായറാഴ്ച) വാട്ടര്‍ വാട്ടര്‍ഫോര്‍ഡില്‍ പൗരസ്വീകരണം ഒരുക്കുന്നു.

വാട്ടര്‍ ഫോര്‍ഡില്‍ എത്തുന്ന എംഎല്‍എയ്ക്ക് പി.എം.ജോര്‍ജുകുട്ടിയുടെ ഭവനാങ്കണത്തില്‍ വെച്ച് ( House No 8 Brom ley close Ardke en village) ഇന്ന് ഉച്ചകഴിഞ്ഞു 2 .30 നാണ് പൗര സ്വീകരണം നല്‍കുന്നത്.

വാട്ടര്‍ ഫോര്‍ഡിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ മലയാളി സുഹൃത്തുക്കളേയും ഈ പൗരസ്വീകരണത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top