Saturday May 27, 2017
Latest Updates

വീണ്ടും വെല്‍ഫെയര്‍ തട്ടിപ്പ് യുവതി അറസ്റ്റില്‍ 

വീണ്ടും വെല്‍ഫെയര്‍ തട്ടിപ്പ് യുവതി അറസ്റ്റില്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും വെല്‍ഫെയര്‍ തട്ടിപ്പ്. വെല്‍ഫെയര്‍ ഫണ്ട് തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ലെവനീഷ്യ ഡ്രഗ്‌സിന്‍ എന്ന 21 കാരിയായ യുവതിയാണ് അറസ്റ്റിലായത്. വ്യാജ റൊമാനിയന്‍ പാസ്‌പോര്‍ട്ട് ഹാജരാക്കി വെല്‍ഫെയര്‍ ഫണ്ട് തട്ടിയെടുത്തെന്നാണ് കേസ്.അറസ്റ്റിലായ യുവതിയെ ബ്ലഞ്ചാര്‍ഡ്‌സ് ടൌണ്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു. 

100 യൂറോയുടെ സ്വന്തം ജാമ്യത്തിലാണ് യുവതിയെ വിട്ടയച്ചത്. ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഇവര്‍ അറസ്റ്റിലാവുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് ഹാജരാക്കിയ കേസിന് പുറമേ വെല്‍ഫെയര്‍ ജീവനക്കാരെ സ്വാധീനിച്ച് 217.80 യൂറോ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി മറ്റൊരു കേസും ഇവര്‍ക്കെതിരെയുണ്ട്. പെനിബ്രൂക്‌സ് ഹൈറ്റ്‌സിലാണ് ഈ യുവതി താമസിക്കുന്നത്. ഇവിടെ നിന്ന് മാറുമ്പോള്‍ ഗാര്‍ഡയുടെ അനുമതി തേടണമെന്ന വ്യവസ്ഥയോട് കൂടിയാണ് ജാമ്യം അനുവദിച്ചത്. 

Scroll To Top