Saturday October 20, 2018
Latest Updates

വീണ്ടും മഞ്ഞുരുകുന്നു,നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സര്‍ക്കാര്‍ രൂപീകരണം,ഇന്നത്തെ ചര്‍ച്ചയില്‍ ലിയോ വരദ്കറും പങ്കെടുക്കും 

വീണ്ടും മഞ്ഞുരുകുന്നു,നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സര്‍ക്കാര്‍ രൂപീകരണം,ഇന്നത്തെ ചര്‍ച്ചയില്‍ ലിയോ വരദ്കറും പങ്കെടുക്കും 

ബെല്‍ഫാസ്റ്റ് :നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഷിന്‍ ഫെയിന്‍ , ഡി യു പി പാര്‍ട്ടികള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറായതായി രാഷ്ട്രീയ വൃത്തങ്ങള്‍.അധികാര പങ്കാളിത്തം സംബന്ധിച്ച കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചക്കൊടുവിലാണ് പാര്‍ട്ടികളുടെ തീരുമാനം.

13 മാസം നീണ്ടുനിന്ന പ്രതിസന്ധിക്കു ശേഷം അസംബ്ലിയും എക്‌സിക്യൂട്ടീവും പുനരാരംഭിക്കുന്നത് സംബന്ധിച്ചു രണ്ട് കക്ഷികളും തമ്മില്‍ കഴിഞ്ഞ ആഴ്ച നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു . ഐറിഷ് ഭാഷാ നിയമം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ഒരു എക്‌സിക്യൂട്ടീവ് രൂപപ്പെടുന്നതിന് സാധ്യതയില്ലെന്ന് ഡി യു പി പാര്‍ട്ടി വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്.

രാജിവയ്ക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ആറ് ആഴ്ചകള്‍ വേണം എന്ന കരാര്‍ കഴിഞ്ഞയാഴ്ച രണ്ട് കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചക്കൊടുവില്‍ അംഗീകരിക്കപ്പെട്ടിരുന്നു. പുനരുത്പാദിത താപപ്രേരകങ്ങള്‍ക്കായി അധിക സാധ്യതകളെ ഉപയോഗപ്പെടുത്തിയെന്ന ആരോപണത്തിന്മേല്‍ മാര്‍ട്ടിന്‍ മക്ഗിന്നസ് കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ നിന്നൊഴിഞ്ഞതോടെയാണ് അധികാരപങ്കാളിത്ത വ്യവസ്ഥ തകര്‍ന്നത്.തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല,

സര്‍ക്കാരിന്റെ സ്ഥിരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് സിന്‍ ഫെയിന്‍ , ഡി യു പി പാര്‍ട്ടികള്‍ തമ്മിലുള്ള കരാര്‍ അംഗീകരിച്ചിരിക്കുന്നതെന്നു ഗവണ്‍മെന്റ് വൃത്തങ്ങള്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള കരാര്‍ നിലനില്‍ക്കുന്നെങ്കില്‍ അത് തകരുകയും പൊതുതിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുമെന്ന ഡിയൂപിയുടെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച യാതൊരു കാരാറിലും എത്തിച്ചേര്‍ന്നിട്ടില്ല എന്ന് എന്ന് ഡി യു പി പറയുമ്പോള്‍ , ഷിന്‍ ഫെയിന്‍, സര്‍ക്കാരിനായി തങ്ങള്‍ കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു എന്ന് വ്യക്തമാക്കുന്നു.

സ്വവര്‍ഗ വിവാഹത്തെ സംബന്ധിച്ചു നല്‍കിയിട്ടുള്ള ഒരു ബില്ലിന്റെ അവകാശങ്ങള്‍ പരിശോധിക്കാനും, അത് സംബന്ധിച്ച് ക്രോണ്‍-കമ്മ്യൂണിറ്റി വീറ്റോയിലെ പരാതി പുനരവലോകനം നടത്താനും ഒരു കമ്മിറ്റി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിവാഹ സമത്വത്തിന്റെ വിഷയത്തില്‍ ഇതുവരെ യാതൊരു ഉടമ്പടിയും ഉണ്ടായിരുന്നില്ല, അതില്‍ തീരുമാനം ഉണ്ടാകുന്നതോടൊപ്പം, ഐറിഷ് ഭാഷാ നിയമവും അള്‍സ്റ്റര്‍ സ്‌കോട്ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ആക്റ്റും ,നിലവില്‍ വരുന്നതിനുള്ള വ്യവസ്ഥയും ഈ കരാറില്‍ ഉണ്ടാകും.

സര്‍ക്കാര്‍ രൂപവത്കരത്തിനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഷിന്‍ ഫെയിന്‍ നേതൃത്വവുമായി പ്രധാനമന്ത്രി ലിയോ വരദാര്‍, ഉപപ്രധാനമന്ത്രി സൈമണ്‍ കോവനെ എന്നിവര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. രണ്ടു പാര്‍ട്ടികളും തമ്മിലുള്ള ഒത്തുതീര്‍പ്പു ലക്ഷ്യം വച്ചുകൊണ്ടാണ് കൂടിക്കാഴ്ച എന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഇരു കക്ഷികളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് ‘cooling-off period’ അനുവദിച്ചിരിക്കുന്നതായി രാഷ്ട്രീയകേന്ദ്രങ്ങള്‍ വ്യക്തമാക്കി.

അതേസമയം, വടക്കന്‍ മേഖലയിലെ ഐറിഷ് പൗരന്‍മാരുടെ നിയമ, മാനുഷിക, ഭാഷാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല, നിയമം, സ്‌പോര്‍ട്‌സ്, അക്കാദമി, സിവില്‍ സൊസൈറ്റി തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലധികം ആളുകള്‍ ഒപ്പുവച്ച ഒരു കത്ത് ഗവണ്‍മെന്റിനു ലഭിക്കുകയുണ്ടായി.

സംഗീതജ്ഞരായ ക്രിസ്റ്റി മൂര്‍, ഡാമിയന്‍ ഡെംപ്‌സി, ഡോണ്‍ ബേക്കര്‍, ഫ്രാന്‍സിസ് ബ്ലാക്ക്, ഗ്ലെന്‍ ഹാന്‍സാഡ്, നടന്‍ ജോണ്‍ കോനേര്‍സ്, എഴുത്തുകാരായ ടിം പാറ്റ് കൂഗന്‍, ഫ്രാങ്ക് കോണൊലി, ഹാസ്യനടന്‍ പി.ജെ.ഗലേഹര്‍, ആര്‍ട്ടിസ്റ്റ് റോബര്‍ട്ട് ബല്ലാഗ് തുടങ്ങി പലരും ഇതില്‍ ഒപ്പുവച്ചിട്ടുണ്ട് .

Scroll To Top