Thursday July 27, 2017
Latest Updates

വീണ്ടും ആകാശദുരന്തം; എയര്‍ ഏഷ്യ വിമാനം കാണാതായി

വീണ്ടും ആകാശദുരന്തം; എയര്‍ ഏഷ്യ വിമാനം കാണാതായി

ജക്കാര്‍ത്ത: വീണ്ടും ആകാശദുരന്തം. ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനമാണ് കാണാതായത്. പ്രാദേശിക സമയം രാവിലെ 6.17 മുതല്‍ വിമാനവഒമായുള്ള ബന്ധം നിലച്ചിരിക്കുകയാണ്. ഇന്തോനേഷ്യയിലെ സുരാബയില്‍ നിന്ന് പുറപ്പെട്ട ക്യൂഇസഡ് 8501 നമ്പര്‍ വിമാനമാണ് കാണാതായത്. 155 യാത്രക്കാര്‍ ഉള്‍പ്പെടെ വിമാനത്തില്‍ 162 പേരുണ്ടായിരുന്നു.

വിമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു. വിമാനത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.

മലേഷ്യന്‍ വിമാനം കാണാതായി പത്ത് മാസത്തിന് ശേഷവും വിമാനം കണ്ടെത്താനായില്ല. ലോകത്തെ ഞെട്ടിച്ച മലേഷ്യന്‍ വിമാന ദുരന്തത്തിന് ശേഷം വീണ്ടുമുണ്ടായ ആകാശദുരന്തത്തിന്റെ ഞെട്ടലിലാണ് വ്യോമയാന മേഖല.

Scroll To Top