Friday January 20, 2017
Latest Updates

വീണ്ടും അധികാരത്തില്‍ വന്നാല്‍ നികുതി നിരക്ക് 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കും:കെന്നി 

വീണ്ടും അധികാരത്തില്‍ വന്നാല്‍ നികുതി നിരക്ക് 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കും:കെന്നി 

ഡബ്ലിന്‍: വരുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഫിനഗേല്‍ അധികാരത്തില്‍ വന്നാല്‍ ആദായ നികുതി നിരക്ക് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. വീണ്ടും അധികാരം ലഭിച്ചാല്‍ ആദായ നികുതിയുടെ ഉയര്‍ന്ന പരിധി 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കുമെന്ന് കെന്നി വാഗ്ദാനം ചെയ്തു. അയര്‍ലണ്ട് മറ്റ് രാജ്യങ്ങളുമായി
മത്സരക്ഷമമായാല്‍ വ്യക്തിഗത നികുതി നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കേണ്ട കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ നികുതി നിരക്ക് 52 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി കുറച്ചിരുന്നു. പുതിയ നിരക്ക് അടുത്ത വര്‍ഷം നിലവില്‍ വരും.

അടുത്ത ഒക്ടോബറിലെ ബജറ്റില്‍ നികുതി നിരക്ക് 50 ശതമാനമായി കുറയ്ക്കും. തുടര്‍ന്ന് വീണ്ടും അധികാരം ലഭിച്ചാല്‍ ഈ നികുതി നിരക്ക് 50 ശതമാനത്തില്‍ താഴെ എത്തിക്കാമെന്നാണ് കെന്നിയുടെ വാഗ്ദാനം. ഡബ്ലിനില്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച താങ്ക്‌സ് ഗിവിംഗ്പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കുറഞ്ഞ വരുമാനക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടാണ് നികുതി നിരക്ക് കുറയ്ക്കുന്നതെന്നും
പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top