Friday November 16, 2018
Latest Updates

വീട് വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍ക്ക് മുന്നറിയിപ്പുമായി അയര്‍ലണ്ടിലെ സാമ്പത്തിക വിദഗ്ദര്‍,തകര്‍ച്ച ആസന്നമാണോ ?

വീട് വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍ക്ക് മുന്നറിയിപ്പുമായി അയര്‍ലണ്ടിലെ സാമ്പത്തിക വിദഗ്ദര്‍,തകര്‍ച്ച ആസന്നമാണോ ?

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന വിപണിയില്‍ തകര്‍ച്ച ആസന്നമാണെന്ന് യൂസിഡി യിലെ സാമ്പത്തിക വിദഗ്ദ മൈക്കിള്‍ നോറിസ്.ദിനം തോറും വില കൂടി കൊണ്ടിരിക്കുന്ന ഭവനവിലയില്‍ ആരും പ്രതീക്ഷിക്കാത്ത വേഗതയിലുള്ള തകര്‍ച്ചയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് നോറിസിന്റെ കണ്ടെത്തല്‍.വന്‍തോതില്‍ വായ്പകള്‍ ലഭ്യമായില്ലെങ്കില്‍ പോലും വിപണിയില്‍ ഭവനവില തകരും.

വിദേശ നിക്ഷേപകരും,വാടകയ്ക്ക് കൊടുക്കാമെന്ന പ്രതീക്ഷയില്‍ വീട് വാങ്ങുന്ന വിദേശ കമ്പനികളുമാണ് അയര്‍ലണ്ടിലെ ഭവനവിപണയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍.ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ആയാല്‍ മാത്രം മതി,ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനെന്നും അവര്‍ പറഞ്ഞു.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്ന വിദ്ഗദ സംഘടനയും,വില തകര്‍ച്ചയുടെ നാളുകളാണ് തൊട്ടു മുമ്പിലുള്ളതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.2007 നും 2013 നും ഇടയ്ക്ക് വില കുറഞ്ഞത് 50 ശതമാനം വരെയാണ്.എന്നാല്‍ അതിനു ശേഷം 57 ശതമാനം വരെയാണ് വിലക്കയറ്റം ഉണ്ടായിട്ടുള്ളത്.ഇത്തരം ഒരു അസാധാരണ സാഹചര്യം ലോകത്ത് മറ്റൊരു രാജ്യത്തും ഉണ്ടാവുന്നില്ല.

ഭവന പ്രതിസന്ധിക്ക് പരിഹാരമായി സര്‍ക്കാര്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ബാങ്കുകളും,വിദേശ സ്ഥാപനങ്ങളും പിടിച്ചു വെച്ചിരിക്കുന്ന വീടുകള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇടപെട്ട് നടപ്പാകേണ്ടത് എന്നാണ് വിദ്ഗദമതം.

അയര്‍ലണ്ടില്‍ ആകെ 90,000 കുടുംബങ്ങളാണ് വീടിനായി കാത്തിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് ഡബ്ലിനിലാണ്.ഡബ്ലിനില്‍ 19,000 കുടുംബങ്ങളാണ് വീടിനായി സര്‍ക്കാരിന്റെ സോഷ്യല്‍ ഹൗസിംഗ് ലിസ്റ്റ് പ്രകാരം മാത്രം കാത്തിരിക്കുന്നത്.മലയാളികള്‍ അടക്കം വാടകയ്ക്ക് താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

അതെ സമയം വടക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും , ബംഗ്ലാദേശ്,പാക്കിസ്ഥാന്‍,ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും തലസ്ഥാനത്തു കുടിയേറിയിരിക്കുന്ന മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും സോഷ്യല്‍ ഹൗസിങ്ങിനായി അപേക്ഷ നല്‍കിയിട്ടുള്ളവരാണ്.

ഇത്രയും ഭവനങ്ങള്‍ നിര്‍മ്മിക്കുകയും ജനസംഖ്യയില്‍ കാര്യമായ മാറ്റം വരാതിരിക്കുകയും ചെയ്യുമെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ വാടക നിരക്കില്‍ ഗണ്യമായ കുറവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന ആയിരക്കണക്കിന് പേര്‍ സോഷ്യല്‍ ഹൗസിംഗ് മേഖലയിലേയ്ക്കും,സ്വന്തം വീടുകളിലേയ്ക്കും മാറുമ്പോഴാണ് ഇത് സംഭവിക്കുക.

വീട് വാങ്ങാന്‍ കുടിയേറ്റക്കാര്‍ അടക്കമുള്ളവര്‍ തിടുക്കം കൂട്ടുന്നതാണ് നിലവില്‍ കാണുന്ന അവസ്ഥയെന്ന് ഹൗസിംഗ് സെക്റ്ററുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നും പോലും നിക്ഷേപം അയര്‍ലണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് വീട് വാങ്ങാനുള്ള അഡ്വാന്‍സ് സ്വരൂപിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നുണ്ടെന്ന് ബാങ്കിങ് സെക്ടറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലക്ഷക്കണക്കിന് യൂറോയാണ് കഴിഞ്ഞ വര്‍ഷം പോലും ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്തത്. ചിലരാവട്ടെ അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ നാട്ടിലെ പ്രോപ്പര്‍ട്ടി വില്‍ക്കുന്നതായി പോലും റിപ്പോര്‍ട്ട്കളുണ്ട്.

സര്‍ക്കാരിന്റെ ഭവന മേഖലയിലെ പുതിയ ഇടപെടലുകള്‍ ഭവനവിലയില്‍ ഇടിവുണ്ടാക്കും എന്ന് കരുതപ്പെടുന്നതിനാല്‍ ഇത്തരം നിക്ഷേപങ്ങള്‍ പെട്ടന്ന് നടത്തുന്നത് രണ്ടു വട്ടം ആലോചിച്ചു വേണമെന്നാണ് പൊതു അഭിപ്രായം.

Scroll To Top