Monday January 23, 2017
Latest Updates

വീട്ടു വാടകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാം !

വീട്ടു വാടകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാം !

ഡബ്ലിന്‍: ഡബ്ലിനില്‍ വാടക വീടുകളില്‍ താമസിക്കുന്നതിനേക്കാള്‍ ലാഭകരം
പഞ്ചനക്ഷത്ര ഹോട്ടലുകളെന്ന്  ഡാഫ്റ്റ്‌ ഡോട്ട് ഐഇ വെബ് സൈറ്റ്. വെബ്
സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പരസ്യത്തിലാണ് ഇത് വെളിപ്പെടുത്തുന്നത്.വിക്ലോയിലെ പവേഴ്‌സ് കോര്‍ട്ട് എസ്‌റ്റേറ്റിലെ റിറ്റ്‌സ് കാല്‍റ്റന്‍ ഹോട്ടലാണ്വീട്ടു വാടകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പഞ്ചനക്ഷത്ര താമസ സൗകര്യം വാഗ്ദാനംചെയ്തിരിക്കുന്നത്.wi 2

പ്രതിമാസം 900 യൂറോയാണ് ഇവിടെ വാടക നിരക്ക്. ഇത് ഡബ്ലിനിലെ വീട്ടുവാടക
നിരക്കിനേക്കാള്‍ വളരെ കുറവാണെന്നാണ്  ഡാഫ്റ്റ്‌ ഡോട്ട് ഐഇ പറയുന്നത്. ഒരു
കിടപ്പ് മുറിയും രണ്ട് ബാത്ത് റൂമുകളും ഒരു സ്വകാര്യ സ്യൂട്ടും
ഉള്‍പ്പെടുന്നതാണ് ഈ ഹോട്ടല്‍ മുറി. കൂടാതെ വിക്ലോ മലനിരകളുടെ ഭംഗി
ആസ്വദിക്കാന്‍ പുറത്തേക്ക് തുറക്കുന്ന ഒരു ടെറസ് ഭാഗവും ഈ മുറിക്കുണ്ട്.

കൂടാതെ മള്‍ടി ജിംനേഷ്യം, സ്റ്റീം ബാത്തിനുള്ള സ്റ്റീം റൂം തുടങ്ങിയ
സൌകര്യങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകും. നിലവിലെ വാടക നിരക്ക് അനുസരിച്ച് ഈ
ഹോട്ടലിലെ ഒരു ദിവസത്തെ താമസത്തിനു 30 യൂറോ മാത്രമേ ചെലവ് വരൂ. പ്രതിദിനം
300 യൂറോ താമസ ചെലവ് വരുന്ന ഈ ഹോട്ടലില്‍ 90 ശതമാനം നിരക്ക് ഇളവിലാണ് ഈ ഓഫര്‍നല്കിയിരിക്കുന്നത്. 

Scroll To Top