Sunday April 23, 2017
Latest Updates

വീടു നഷ്ടപ്പെടുത്തുന്ന മോര്‍ട്ട്‌ഗേജ്: വീട് ഏറ്റെടുക്കാന്‍ വരുന്ന കമ്പനിക്കാരെ നേരിടാന്‍ കോര്‍ക്കുകാര്‍ സംഘം ചേരുന്നു

വീടു നഷ്ടപ്പെടുത്തുന്ന മോര്‍ട്ട്‌ഗേജ്: വീട് ഏറ്റെടുക്കാന്‍ വരുന്ന കമ്പനിക്കാരെ നേരിടാന്‍ കോര്‍ക്കുകാര്‍ സംഘം ചേരുന്നു

കോര്‍ക്ക്: മോര്‍ട്ട്‌ഗേജ് അടക്കാന്‍ നിവൃത്തിയില്ലാതെ വീടുപേക്ഷിച്ച് ഇറങ്ങേണ്ടിവരുന്ന അയര്‍ലണ്ടുകാരുടെ എണ്ണം കൂടുന്നു. പാവപ്പെട്ടവന്റെ മേലുള്ള മേലാളന്‍മാരുടെ കടന്നുകയറ്റമാണ് ഇത്തരം നീക്കങ്ങള്‍ക്ക് കാരണമെന്ന് പരക്കെ ആരോപണം.

കഴിഞ്ഞ ദിവസം കോര്‍ക്കിലെ കാണ്‍റ്റര്‍ക്കില്‍ ഉള്ള മാര്‍ട്ടിന്‍ ഒ’സുള്ളിവന്‍ എന്ന 37കാരനുംകുടുംബത്തിനുമാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. മോര്‍ട്ട്‌ഗേജ് കൃത്യമായി അടക്കുന്നില്ലെന്ന കാരണം കാണിച്ച് വീട് ഒഴിയണമെന്ന് സ്റ്റാര്‍ട്ട് മോര്‍ട്ട്‌ഗേജ് അധികൃതര്‍ മാര്‍ട്ടിനോട് ആവശ്യപ്പെടുകയായിരുന്നു.

sullivan irishmalayaliഭാര്യയോടും മൂന്നു കുട്ടികളോടും കൂടെ താമസിക്കുന്ന മാര്‍ട്ടിന്‍ സുള്ളിവന്‍ പ്ലംബറായി ജോലിനോക്കുകയാണ്.

സ്റ്റാര്‍ട്ട് മോര്‍ട്ട്‌ഗേജില്‍ നിന്നും ലോണ്‍ എടുക്കുന്ന നിരവധി ഐറിഷുകാര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ക്ക് പാത്രമാവേണ്ടി വന്നിട്ടുണ്ട്. അതിലൊരാള്‍ മാത്രമാണ് മാര്‍ട്ടിന്‍.കഴിഞ്ഞ മാസം മാത്രം 10 വീട്ടുകാരെയാണ് കമ്പനി ഒഴിപ്പിച്ചത്

എന്നാല്‍ ഈ കഴുത്തറുപ്പന്‍ നീക്കത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കും എന്നാണ് മാര്‍ട്ടിന്‍ പറഞ്ഞത്. ഈ നിര്‍ദ്ധന കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്റിപ്പെന്റന്റ് റെസിസ്റ്റന്‍സ് (ഐആര്‍) എന്ന സംഘടന മുന്നോട്ടുവന്നിട്ടുണ്ട്.

സ്റ്റാര്‍ട്ട് മോര്‍ട്ട്‌ഗേജില്‍ നിന്നും ലോണ്‍ എടുത്തത് തീരെ തിരിച്ചടക്കാതെയിരുന്നിട്ടില്ലെന്നും പ്രതിമാസം 400 യൂറോവരെ താന്‍ കൊടുത്തിരുന്നുവെന്നും എന്നാല്‍ മാസത്തില്‍ 900 യൂറോ അഠക്കണം എ്‌നുള്ള സ്റ്റാര്‍ട്ട്‌ഗേജിന്റെ അറിയിപ്പ് അനുസരിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇപ്പോള്‍ ഈ ദുരവസ്ഥ അനുഭവിക്കുന്നതെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇത്തരത്തില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സംഘടനയാണ് ഐആര്‍ എന്നും തങ്ങളുടെ കഷ്ടസ്ഥിതി അറിഞ്ഞ് അവര്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടവും ഇല്ല. അതുകൊണ്ടുതന്നെ ഇതിനെതിരെ പോരാടാനാണ് തീരുമാനം’ മാര്‍ട്ടിന്‍ പറഞ്ഞു.

ഇതുപോലെ ഒട്ടേറെ ഐറിഷുകാര്‍ക്ക് തങ്ങളുടെ വീടുപേക്ഷിച്ച് പോകേണ്ടി വന്നിട്ടുണ്ട്. ഡണനോറിലെ ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന ബന്ധുക്കളും, അയല്‍ക്കാരും മാര്‍ട്ടിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

മാര്‍ട്ടിന്റെ അച്ഛന്‍ ഡൊനല്‍ തന്റെ മകനും കുടുംബത്തിനും സംഭവിച്ചിരിക്കുന്ന കഷ്ടതകളില്‍ ദുഖിതനാണ്. സര്‍ക്കാരിനെതിരെയുള്ള വാക്കുകളായാണ് അദ്ദേഹത്തിന്റെ ദുഖം വാക്കുകളായി പുറത്തേക്കു വന്നത്. പ്രധാനമന്ത്രി എന്റ കെന്നിയെ പോലുള്ള പണക്കാര്‍ക്ക് ഒരിക്കലും തങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ വിഷമതകള്‍ മനസിലാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോണ്‍ എടുത്തതില്‍ പകുതിയോളം ഇതിനിടയില്‍ തന്റെ മകന്‍ അടച്ചു തീര്‍ത്തു എന്നും ഇത്തരത്തില്‍ ഒരു നടപടി വളരെ ക്രൂരമാണെന്നും ഡൊനല്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ട്ടിന്റെ വീട്ടില്‍ കുടുംബത്തിന്റെ സുരക്ഷയ്ക്കായി സംഘടന പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. ഈ വീട്ടില്‍ നിന്നും അക്രമം ഉണ്ടാവുമോ എന്ന് ഗാര്‍ഡയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

എന്നാല്‍ തങ്ങള്‍ വളരെ സമാധാനപരമായി മാത്രമേ നീങ്ങുകയുള്ളുവെന്നും കുടുംബത്തിന്റെ സുരക്ഷിതത്വവും അവര്‍ക്കു ലഭിക്കേണ്ട നീതിയും ആണ് തങ്ങളുടെ ലക്ഷ്യം എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ട്ടിന്റെ കുടുംബം മോര്‍ട്ട്‌ഗേജിനെതിരായി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് നേതാക്കള്‍ ആണെന്നും ഐആര്‍ സംഘാടക ലിനെറ്റി ഒ’ഡോണോ പറഞ്ഞു.

ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നം അഭിമുഖീകരിക്കുന്ന കുടുംബങ്ങള്‍ വേറെ ഉണ്ടെങ്കില്‍ സംഘടനയുമായി ബന്ധപ്പെടാനും അവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിയമപാലകരുടെ സഹായം സംഘാടകര്‍ വഴി ലഭിക്കുമെന്നും ഒരു തുണ്ട് ഭൂമിപോലും നഷ്ടമാകില്ലെന്നും സംഘാടകര്‍ ഉറപ്പു നല്‍കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെയും കുടുംബങ്ങളുടെ കൂടെ നില്‍ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

മാര്‍ട്ടിന്റെ കുടുംബത്തോട് സ്റ്റാര്‍ട്ട് മോര്‍ട്ട്‌ഗേജ് കാണിച്ച ക്രൂരത കൂടുതലാണെന്ന് ഐആര്‍ന്റെ ഒരു ലീഗല്‍ അഡൈ്വസറും മാര്‍ട്ടിന്റെ അഡ്വക്കേറ്റുമായ നോയല്‍ വാല്‍ഷ് പറഞ്ഞു. അയര്‍ലണ്ടിലെ ഒരു കുടുംബത്തിനും ഇത്തരത്തില്‍ കഷ്ടതകള്‍ വരാന്‍ ഐആര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ട് മോര്‍ട്ട്‌ഗേജ് ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Scroll To Top