Tuesday November 13, 2018
Latest Updates

വീടുവില 35 ശതമാനം ഇടിയും,യാത്രയ്ക്ക് തടസമാവും,ഫോണ്‍ ചാര്‍ജും കൂടും :നോ ഡീലില്‍ യൂ കെ യ്ക്ക് നഷ്ടമാവുന്നത് ഏറെ,പുനരാലോചനാവാദം മുറുകുന്നു 

വീടുവില 35 ശതമാനം ഇടിയും,യാത്രയ്ക്ക് തടസമാവും,ഫോണ്‍ ചാര്‍ജും കൂടും :നോ ഡീലില്‍ യൂ കെ യ്ക്ക് നഷ്ടമാവുന്നത് ഏറെ,പുനരാലോചനാവാദം മുറുകുന്നു 

ലണ്ടന്‍ :നോ ഡീല്‍ ബ്രെക്‌സിറ്റ് വാദത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പരസ്യമായി രംഗത്തെത്തി.നോ ഡീല്‍ ബ്രെക്‌സിറ്റാണ് യൂ കെ ആഗ്രഹിക്കുന്നതെങ്കില്‍,യൂ കെ യുടെ സേവനങ്ങള്‍ക്കും,പ്രോഡക്റ്റുകള്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഫ്രാന്‍സ്,അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.

യൂ കെ യിലെ ഭവനമേഖലയില്‍ 35 ശതമാനം വരെ വിലയിടിവിന് നോ ഡീല്‍ ബ്രെക്‌സിറ്റ് കാരണമാവുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണയുടെ വെളിപ്പെടുത്തല്‍ ഇന്നലെ തന്നെ യൂ കെ യില്‍ പരിഭ്രാന്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അതേ സമയം ‘നോ ഡീലാ’യാല്‍ യൂറോപ്യന്‍ യൂണിയന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്ക് പോലും യൂ കെ നിവാസികളായ ഡ്രൈവര്‍മാര്‍ ഇന്ററര്‍ നാഷണല്‍ ലൈസന്‍സ് എടുക്കേണ്ടി വരുമെന്നും വിവിധ രാജ്യങ്ങള്‍ യൂ കെ യെ അറിയിച്ചതും പ്രതിസന്ധി കൂട്ടും.

നോ ഡീല്‍ ബ്രക്സിറ്റ് നടപ്പായാല്‍ യൂ കെയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് യുകെയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മൊബൈല്‍ കോളുകള്‍ക്ക് റോമിങ് ചാര്‍ജും ഈടാക്കും. കോള്‍, ഡേറ്റ എന്നിവയില്‍ റോമിങ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

യൂ കെയിലെ സാധാരണക്കാര്‍ ബ്രെക്‌സിറ്റില്‍ നിന്നും രാജ്യം പിന്മാറണം എന്ന നിലപാടിലേക്ക് മാറാന്‍ ഇത്തരം സംഭവവികാസങ്ങള്‍ വഴിതെളിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.2016 ജൂണില്‍ നടന്ന റെഫറണ്ടത്തില്‍ 51.9% പേരുടെ പിന്തുണയോടെയാണ് ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ പാസായത്. 48.1% പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.

പുതിയ സാഹചര്യത്തില്‍ വീണ്ടും റഫറണ്ടം വേണമെന്ന വാദമുയര്‍ത്തി കൂടുതല്‍ പേര്‍ രംഗത്തു വരുന്നുണ്ട്.

Scroll To Top