Sunday October 22, 2017
Latest Updates

വീടുകളുടെ വിലയില്‍ വര്‍ധനവ് തുടരുമ്പോഴും മോര്‍ട്ട് ഗേജ് അപേക്ഷകളുടെ എണ്ണവും കൂടുന്നു,ഉള്‍ കൗണ്ടികളില്‍ നാലിലൊന്ന് വരെ വിലക്കുറവ്

വീടുകളുടെ വിലയില്‍ വര്‍ധനവ് തുടരുമ്പോഴും മോര്‍ട്ട് ഗേജ് അപേക്ഷകളുടെ എണ്ണവും കൂടുന്നു,ഉള്‍ കൗണ്ടികളില്‍ നാലിലൊന്ന് വരെ വിലക്കുറവ്

ഡബ്ലിന്‍: അയര്‍ലണ്ടിലെമ്പാടും ഭവന വിലയില്‍ കുതിച്ചുകയറ്റം തുടരുന്നതായി കണക്കുകള്‍.ഓഗസ്റ്റു വരെയുള്ള ഒരു വര്‍ഷത്തിനിടെ ഉണ്ടായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.2% വര്‍ധനവാണ്.ഇതൊക്കെയാണെങ്കിലും 2007 ഫെബ്രുവരിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡബ്ലിനില്‍ വീടുകളുടെ വില 25.9% കുറവുണ്ടെന്നത് യാഥാര്‍ഥ്യമാണ്.2007 മേയുമായുള്ള താരതമ്യത്തില്‍ ഡബ്ലിനു പുറത്ത് വിലയില്‍ 30.8 ശതമാനത്തിന്റെ കുറവുണ്ട്.അതായത് 2008 ലെ തകര്‍ച്ചയുടെ സമയത്തുണ്ടായിരുന്ന ഭവനവിലയിലും കുറവാണ് ഇപ്പോഴും അയര്‍ലണ്ടിലെ ഭവനവില

വില കൂടിയിട്ടും ഭവനമേഖലയിലെ അരക്ഷിതാവസ്ഥ കാരണം മലയാളികള്‍ അടക്കം ആയിരക്കണക്കിന് പേരാണ് ഇപ്പോഴും മോര്‍ട്ട്‌ഗേജ് അനുമതിയ്ക്കായി കാത്തിരിക്കുന്നത്.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പുറത്തുവിട്ട കണക്കനുസരിച്ച് ജൂലൈയില്‍ മാത്രം 11.6% ആയിരുന്നു വര്‍ധന.ഒരു മാസത്തിനിടെ രണ്ടു ശതമാനം വിലക്കയറ്റം.ഡബ്ലിനില്‍ വീടുകള്‍ക്ക് 11.7 ശതമാനവും അപാര്‍ട്‌മെന്റുകള്‍ക്ക് 11.6 ശതമാനവും വിലകൂടി.

ഡബ്ലിന്‍ സിറ്റിയിലാണ് വിലയില്‍ കാര്യമായ വര്‍ധനയുണ്ടായത്; 13.4%. കുറവ് ഫിംഗലിലും; ഒന്‍പതു ശതമാനം.

ഡബ്ലിനു വെളിയില്‍ വിലയില്‍ 12.6 ശതമാനം വളര്‍ച്ചയുണ്ടായി. ഡബ്ലിന്‍ ഒഴികെയുള്ള അയര്‍ലണ്ടില്‍ വീടുകള്‍ക്ക് 2.3 ശതമാനവും അപാര്‍ട്‌മെന്റുകള്‍ക്ക് 15.4 ശതമാനവും വിലക്കയറ്റമുണ്ട്.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് വിലയില്‍ ഏറ്റവും വര്‍ധനയുള്ളത്; 15.4%. മധ്യ- പടിഞ്ഞാറന്‍ മേഖലയിലാണ് കുറഞ്ഞ വിലക്കയറ്റം.; 9.6%.

പുതിയ കണക്കനുസരിച്ച് വീടിന്റെ ശരാശരി വില 215,000 യൂറോയാണ്. ഏറ്റവും കൂടിയ ശരാശരി വില ഡബ്ലിനിലാണ്; 337,000 യൂറോ. ഡബ്ലിനില്‍ ഡന്‍ലേരി റാത്ത്ഡൗണിലാണ് വില ഏറ്റവും കൂടുതല്‍. ഇവിടെ വീടിന്റെ ശരാശരി വില 510,000 യൂറോയാണ്.ഫിംലിലാണ് വില കുറവ്. ഇവിടെ വില ശരാശരി 301,000 യൂറോയാണ്.

വിക്ലോയില്‍ 294,000 യൂറോയും കില്‍ഡേറില്‍ 265,000 യൂറോയും ശരാശരി വിലയുണ്ട്. ലോങ്‌ഫോര്‍ഡില്‍ 79,447 , റോസ്‌കോമണില്‍ 85,000 എന്നിങ്ങനെയാണ് വിലയിലെ ശരാശരി.

ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ മോര്‍ട്ടഗേജ് വഴി 42,282 കച്ചവടങ്ങള്‍ റവന്യൂ കമ്മിഷനേഴ്‌സില്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ 27.3 ശതമാനം ആളുകളും പുത്തന്‍ വീട് സ്വന്തമാക്കിയവരാണ്.

Scroll To Top