Thursday September 21, 2017
Latest Updates

വീടില്ലാത്തവരുടെ പ്രതിഷേധത്തിന് ഡബ്ലിന്‍ സാക്ഷിയായി,ആത്മരോഷവുമായി ജനസഹസ്രങ്ങള്‍

വീടില്ലാത്തവരുടെ പ്രതിഷേധത്തിന് ഡബ്ലിന്‍ സാക്ഷിയായി,ആത്മരോഷവുമായി ജനസഹസ്രങ്ങള്‍

ഡബ്ലിന്‍ :ഭവനരഹിതരായവരുടെ ആശങ്കകള്‍ക്കും ആകുലതകള്‍ക്കും പ്രതിഷേധത്തിനും ഡബ്ലിന്‍ പട്ടണം ഒരിക്കല്‍ക്കൂടി സാക്ഷിയായി.വീടില്ലാത്തവന്റെ ആത്മരോഷവുമായി നൂറുകണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.പ്രക്ഷോഭകര്‍ തലസ്ഥാനത്തെ കസ്റ്റംഹൗസ് ക്വേയിലാണ് ഒത്തുകൂടിയത്.അവിടെ നിന്ന് മോള്‍സ് വര്‍ത്ത് സ്ട്രീറ്റിലേക്ക് മാര്‍ച്ച് നടത്തി.

തലയ്ക്കു മീതെ ചുവരില്ലാത്തിന്റെ വേദന പങ്കിട്ട നേതാക്കള്‍ പ്രശ്നം ആവശ്യങ്ങളും ഒന്നൊന്നായി ഉന്നയിച്ചു.ഒത്തുകൂടിവരിലേറെയും ഫെനഗേല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്നം വഷളാക്കിയതെന്ന് വിമര്‍ശിച്ചു. ലിയോ വരദ്കര്‍ക്കെതിരെയും മുദ്രാവാക്യങ്ങളുയര്‍ന്നു.

സോഷ്യല്‍ ഡമോക്രാറ്റ്സ്,പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് നേതാക്കള്‍ നേതൃത്വം നല്‍കി.ജൂലൈയോടെ ഹോട്ടലുകളില്‍ താമസിക്കുന്ന ഭവനരഹിതരുണ്ടാകില്ലെന്ന് മുന്‍ഭവനമന്ത്രി സൈമണ്‍ കോവ്‌നെ പ്രഖ്യാപിച്ചത് ജലരേഖയായെന്ന് ഇന്നര്‍ സിറ്റി ഹെല്‍പ്പിംഗ് ഹോംലസ് സിഇഒ ആന്റണി ഫ്ളൈന്‍ പറഞ്ഞു.തലസ്ഥാനത്തിനു ചുറ്റും എസ്റ്റേറ്റുകളും അവിടെ ഭൂപ്രഭുക്കളും വളരുന്നതല്ലാതെ ഭവനരഹിതര്‍ക്കായുള്ള പദ്ധതികളൊന്നും കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടുതല്‍ ആളുകള്‍ ഭവനരഹിതരാവുന്നതായാണ് കാണുന്നതെന്ന് ഫോക്കസ് അയര്‍ലണ്ട് ആരോപിച്ചു.ജീവിതം താങ്ങാവുന്നതിനും അപ്പുറത്തേക്കാവുകയാണ് .കുട്ടികള്‍ക്ക് കളിക്കാനും സൗകര്യമായി ജീവിക്കാനോ കഴിയുന്നില്ല.വല്ലാത്തൊരു ഗതികേടാണിതെന്നും സംഘടന വ്യക്തമാക്കി.ഹബ്ബുകളല്ല വീടുകളാണ് ഡബ്ലിന് വേണ്ടതെന്നും അവര്‍ പറഞ്ഞു.

Scroll To Top