Friday January 19, 2018
Latest Updates

വീടാക്രമിച്ച് കയറി വീട്ടുടമയെ എ ടിഎമ്മിലെത്തിച്ച് പണം എടുപ്പിച്ചു ,കവര്‍ച്ചയ്ക്ക് പുതിയ തന്ത്രങ്ങളൊരുക്കി ഡബ്ലിനിലെ കൊള്ളക്കാര്‍

വീടാക്രമിച്ച് കയറി വീട്ടുടമയെ എ ടിഎമ്മിലെത്തിച്ച് പണം എടുപ്പിച്ചു ,കവര്‍ച്ചയ്ക്ക് പുതിയ തന്ത്രങ്ങളൊരുക്കി ഡബ്ലിനിലെ കൊള്ളക്കാര്‍

ഡബ്ലിന്‍ : കൊള്ളക്കാര്‍ മെനഞ്ഞ കുതന്ത്രമറിയാതെ ഗാര്‍ഡ നിരപരാധിയായ ഒരാളെ ഒരു രാത്രി മുഴുവന്‍ തടവിലാക്കി.മാത്രമല്ല ഇദ്ദേഹത്തെ തടവിലാക്കാന്‍ വഴിയൊരുക്കിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് ഇരയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വന്‍തുക തട്ടിയെടുക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ സ്ത്രീയെയും പുരുഷനെയും ഗാര്‍ഡ അറസ്റ്റുചെയ്തു.15000 യൂറോയാണ് സൗത്ത് ഡബ്ലിന്‍ നിവാസിയായ 60കാരനില്‍ ഇവര്‍ ആസുത്രിതമായി തട്ടിയെടുത്തത്.പണം ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്.മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടുടമ കുടുംബാംഗങ്ങളുടെ പരിചരണത്തിലാണ്.

താമസിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിനായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാള്‍ കൂടിയായ പ്രതികളിലൊരാള്‍ മുമ്പ് വീട്ടുടമയെ സഹായിച്ചിട്ടുണ്ട്. ആ പരിചയം മുതലെടുത്താണ് ഈ വീട് ലക്ഷ്യമിട്ടതെന്നാണ് ഗാര്‍ഡ സംശയിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്.പ്രതികളായ സ്ത്രീയും പുരുഷനും ബാല്‍ക്ലാവസ് ധരിച്ച്, തെക്കന്‍ ഡബ്ലിനിലെ ടെരന്യുവറിലെ വീട്ടില്‍ കടക്കുകയായിരുന്നു.താഴത്തെ നിലയിലെ ജനാല തകര്‍ത്താണ് ഇരുവരും വീടിനുള്ളില്‍ കയറിയത്.വീട്ടുടമ തനിയെയാണ് താമസിച്ചിരുന്നതെന്ന് ിവര്‍ക്കറിയാമായിരുന്നു.അവര്‍ വീട്ടുടമയില്‍ നിന്ന് പണം ആവശ്യപ്പെട്ടു.വിസമ്മതിച്ചപ്പോള്‍ ആക്രമിച്ചു.മാത്രമല്ല നേരം രാത്രി മുഴുവന്‍ ഇദ്ദേഹത്തെ വീടിനുള്ളില്‍ തടഞ്ഞുവെച്ചു.

അതിനിടെ അവര്‍ അടുത്തുള്ള എടിഎമ്മുകളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി അവിടെ നിന്നും പണം പിന്‍വലിപ്പിച്ചു.അത് കഴിഞ്ഞപ്പോള്‍ പണം തട്ടിയെടുത്ത് ഇരുവരും കടന്നു.

മടങ്ങുന്ന വഴി ഇവരിലൊരാള്‍ പട്രോളിംഗിലായിരുന്ന ഗാര്‍ഡയുടെ മുമ്പില്‍പ്പെട്ടെങ്കിലും സംശയകരമായൊന്നും കണ്ടെത്താനാകാത്തതിനാല്‍ രക്ഷപ്പെടുകയും ചെയ്തു.എന്നാല്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട 60കാരനായ വീട്ടുടമയെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.തുടര്‍ന്നാണ് സംഭവത്തിന്റെ സത്യാവസ്ഥ ഗാര്‍ഡയ്ക്ക് ബോധ്യപ്പെട്ടതും അന്വേഷണത്തില്‍ 24 കാരിയായ യുവതിയും 27 കാരനും അറസ്റ്റിലായതും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇവരെ പിടികൂടിയത്.ഇരുവരെയും സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരുന്നു.

Scroll To Top