Wednesday February 22, 2017
Latest Updates

വി എം സുധീരന്‍ കെ പി സി സി പ്രസിഡണ്ട് ,സതീശന്‍ വൈസ് പ്രസിഡണ്ട് ;ഇത് കോണ്‍ഗ്രസിന് ശുഭ കാലം

വി എം സുധീരന്‍ കെ പി സി സി പ്രസിഡണ്ട് ,സതീശന്‍ വൈസ് പ്രസിഡണ്ട് ;ഇത് കോണ്‍ഗ്രസിന് ശുഭ കാലം

ന്യുഡല്‍ഹി: നാളുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ എ .കെ ആന്റണിയുടെ മൗനപിന്തുണ വി.എം സുധീരനെ തുണച്ചു.വി എം സുധീരനെ കെപിസിസി പ്രസിഡന്റായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.സുധീരനെ പ്രസിഡണ്ടായും ,വി ഡി സതീശനെ വൈസ് പ്രസിഡണ്ടായും നിയമിച്ച് എഐസിസി പത്രക്കുറിപ്പിറക്കി.

കറപുരളാത്ത ആദര്‍ശ രാഷ്ട്രീയമാണ് ഇരുവരെയും പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചത്.stheeshan with rahool

പാര്‍ട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ കറകളഞ്ഞ വ്യക്തിതവം പാര്‍ട്ടിയെ നയിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ താല്‍പര്യമാണ് സുധീരനെ പിന്തുണച്ചത്. ചെറുപ്പക്കാര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്ന ഹൈക്കമാന്റിന്റെ തീരുമാനം സതീശനും തുണയായി.

ആദര്‍ശത്തിന്റെ കാര്യത്തില്‍ ശുദ്ധി പുലര്‍ത്തുന്ന നവ നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ .

Scroll To Top