Monday January 23, 2017
Latest Updates

വി.എം.സുധീരന്‍ ഒറ്റുകാരനെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ 

വി.എം.സുധീരന്‍ ഒറ്റുകാരനെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ 

തിരുവന്തപുരം: മദ്യനയത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുകയാണ്. ആദ്യം വെടി പൊട്ടിച്ചത് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസനാണ്. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചാണ് ഹസന്‍ രംഗത്തെത്തിയത്. വി.എം.സുധീരന്‍ ഒറ്റുകാരനെപ്പോലെയാണ് പെരുമാറിയതെന്നും മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും ഹസന്‍ ആരോപിച്ചു. 

കോണ്‍ഗ്രസിനെ നയിക്കേണ്ട വി.എം.സുധീരന്‍ പലപ്പോഴും പ്രതിപക്ഷ നേതാവിനെപ്പോലെയാണ് ബാര്‍ വിഷയത്തില്‍ പെരുമാറിയതെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ മുഖ പത്രമായ ചന്ദ്രിക ദിനപ്പത്രം മുഖ്യമന്ത്രിയെ ഒറ്റുകാരനായി ചിത്രീകരിച്ചെന്ന ആക്ഷേപവും ഹസന്‍ ഉന്നയിച്ചു. ചില ബുദ്ധിജീവികള്‍ തന്നെ മദ്യ ലോബിയുടെ ഏജന്റ് എന്ന് വിശേഷിപ്പിച്ചതായും ഹസന്‍ പറഞ്ഞു. മദ്യനയത്തിന്റെ ക്രെഡിറ്റ് സുധീരനില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്ക് ചാര്‍ത്തിക്കൊടുക്കുന്നതായിരുന്നു ഹസന്‍ വാക്കുകള്‍. ആദ്യം ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായെത്തിയ ആളായിരുന്നു ഹസ്സന്‍. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആവശ്യവുമായി ഹസ്സന്‍ രംഗത്തുവരികയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ഹസ്സനു പിന്നാലെ ഈ വിഷത്തില്‍ പ്രതികരിക്കാനെത്തുമെന്ന് പ്രതീക്ഷിക്കാം

Scroll To Top