Thursday February 23, 2017
Latest Updates

വിസിറ്റിംഗ് വിസ കാലാവധി :ബേബി പെരേപ്പാടന്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി 

വിസിറ്റിംഗ് വിസ കാലാവധി :ബേബി പെരേപ്പാടന്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി 

ഡബ്ലിന്‍ :അയര്‍ലണ്ടിലേയ്ക്കുള്ള വിസിറ്റിംഗ് വിസയുടെ കാലാവധി മൂന്ന് മാസത്തില്‍ നിന്നും ആറു മാസമായി വര്‍ദ്ധിപ്പിക്കാനായി സത്വരനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി എന്ടാ കെന്നി അറിയിച്ചതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ബേബി പെരേപ്പാടന്‍ വെളിപ്പെടുത്തി.ഇതിനായി അടുത്തമാസം ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ആലോചനാ യോഗം ചേരും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് ഇത് സംബന്ധിച്ച ആവശ്യം ബേബി പെരേപ്പാടന്‍ ഉന്നയിച്ചത്.നാളെ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഡബ്ലിന്‍ സൌത്ത് വെസ്റ്റിലെ ഫിനഗേല്‍ സ്ഥാനര്‍ഥി കൈറ്റ് കെയ്‌നും പെരേപ്പാടന് ഒപ്പമുണ്ടായിരുന്നു.

Scroll To Top