Saturday June 23, 2018
Latest Updates

വിശ്വാസ് ലൈവ് കുക്കറി ഷോ മത്സരവും, ചാമ്പ്യന്‍ ഷെഫ് മത്സരവുമൊരുക്കി കാര്‍ണിവല്‍ മേള ശനിയാഴ്ച

വിശ്വാസ് ലൈവ് കുക്കറി ഷോ മത്സരവും, ചാമ്പ്യന്‍ ഷെഫ് മത്സരവുമൊരുക്കി കാര്‍ണിവല്‍ മേള ശനിയാഴ്ച

ഡബ്ലിന്‍:ജൂണ്‍ 16 ന് നടക്കുന്ന കേരള ഹൗസ് കാര്‍ണിവലില്‍ വിശ്വാസ് ഫുഡ് സ്പോണ്‍സര്‍ ചെയ്യുന്ന വിശ്വാസ് ലൈവ് കുക്കറി ഷോ മത്സരവും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ജോഡികള്‍ക്കുമാത്രമാണ് ഈ ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. പങ്കെടുക്കുന്നവര്‍ ലൈവ് ആയി 30 മിനിറ്റിനുള്ളില്‍ നാടന്‍ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്.

ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും വിശ്വാസ് ഫുഡ് പ്രോഡക്ടസ് നല്‍കുന്നതാണ്.ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് നല്‍ക്കുന്ന 101 യൂറോ വൌച്ചര്‍, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീമിന് ഇന്‍ഗ്രേഡിന്റ്സ് സ്റ്റോര്‍ നല്‍കുന്ന 75യൂറോ വൌച്ചര്‍,മുന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് നല്‍ക്കുന്ന 51 യൂറോ വൌച്ചര്‍ സമ്മാനം ലഭിക്കുന്നതാണ്.

വേഗം രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ അവസരം പാഴാക്കാതിരിക്കൂ. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന രണ്ടുപേര്‍ അടങ്ങുന്ന 12 ടീമിനുമാത്രം.

ചാമ്പ്യന്‍ ഷെഫ്

കേരളാഹൗസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന ചാമ്പ്യന്‍ ഷെഫ് മത്സരം ഇത്തവണയും. അയര്‍ലണ്ടില്‍ മികച്ച ഷെഫുമാര്‍ മത്സരത്തിനു വിധി നിര്‍ണയിക്കും.നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളാഹൗസ് കാര്‍ണിവല്‍ ദിനമായ ജൂണ്‍ 16 ശനിയാഴ്ച 12.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ എത്തിക്കുക.

മലയാളികളുടെ രുചിക്കൂട്ടുകളുടെയും, രഹസ്യചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികള്‍ക്കായി നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു

ചാമ്പ്യന്‍ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് മത്സരവും രണ്ടു വ്യത്യസ മത്സരങ്ങളാണെന്ന് കേരള ഹൗസ് ഭാരവാഹികള്‍ അറിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റോയ് 0892319427, ഉദയ് 0863527577, വിനോദ് – 0871320706,

Scroll To Top