Friday May 26, 2017
Latest Updates

വിശ്വാസികള്‍ക്കായി ഖുറാന്‍ സ്വയം വിവര്‍ത്തനം ചെയ്യുന്ന പേന വിപണിയില്‍

വിശ്വാസികള്‍ക്കായി ഖുറാന്‍ സ്വയം വിവര്‍ത്തനം ചെയ്യുന്ന പേന വിപണിയില്‍

റമദാന്‍ നോമ്പ് കാലത്ത് വിശ്വാസികള്‍ക്കായി ഖുറാന്‍ സ്വയം വിവര്‍ത്തനം ചെയ്യുന്ന പേന വിപണിയില്‍. പംന്ത്രണ്ടോളം ഭാഷകളിലേക്ക് ഖുറാന്‍ വിവര്‍ത്തനം ചെയ്യുന്ന പേനയാണ് വിപണിയില്‍ എത്തിയത്. ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയ ഖുറാന്‍ കിറ്റിലാണ് ഈ പേനയുള്ളത്. 3500 രൂപയാണ് ഖുറാന്‍ കിറ്റിന്റെ വില.

ഖുറാനിലെ ഏത് അദ്ധ്യായം വായിക്കാനും വരികള്‍ക്കിടയിലൂടെ ഈ പേന ഓടിച്ചാല്‍ മതിയാകും. നിങ്ങള്‍ക്ക് ആവശ്യമുള്ള ഭാഷയിലേക്ക് ഖുറാനിലെ വരികള്‍ പേന വിവര്‍ത്തനം ചെയ്തു പറഞ്ഞു. ഒരിക്കല്‍ വായിച്ച വരികള്‍ വീണ്ടും വായിക്കാനും സാധിക്കും. ഇതാദ്യമായാണ് സ്വയം വിവര്‍ത്തനം ചെയ്യുന്ന ഇലക്ട്രിക് പേന വിപണിയിലെത്തുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.

ഖുര്‍ആനും ഇയര്‍ഫോണും ഇപേനയുമാണ് കിറ്റില്‍ അടങ്ങിയിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, മറാത്തി, തമിഴ്, തുടങ്ങി 12 ഓളം ഭാഷകളിലേക്കാണ് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത്. അറബി അറിയാത്തവര്‍ക്കിടയിലും ഖുറാന്‍ പ്രച്ചരിപ്പിക്കുന്നതിനാണ് ഈ ഉദ്യമമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

Scroll To Top