Tuesday February 21, 2017
Latest Updates

വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ഡബ്ലിനില്‍ എത്തുന്നു :ഒക്‌റ്റോബര്‍ 17 ന് ഫെയര്‍ വ്യൂ പളളിയില്‍ സ്വീകരണം

വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ഡബ്ലിനില്‍ എത്തുന്നു :ഒക്‌റ്റോബര്‍ 17 ന് ഫെയര്‍ വ്യൂ പളളിയില്‍ സ്വീകരണം

ഡബ്ലിന്‍ :പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് വണങ്ങാന്‍ അയര്‍ലണ്ടിലെയും ബ്രിട്ടനിലെയും വിശ്വാസികള്‍ക്ക് അവസരമൊരുങ്ങുന്നു . ഒക്‌റ്റോബര്‍ 17 ന് വൈകിട്ട് 6.30 നാണ് തിരുശേഷിപ്പ് ഡബ്ലിനിലെ ഫെയര്‍ വ്യൂ വിസിറ്റേഷന്‍ ദേവാലയത്തില്‍ എത്തിച്ചേരുന്നത് .

പേപ്പല്‍ ന്യൂണ്‍ഷോ ചാള്‍സ് ബ്രൌണ്‍ ,ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡേര്‍മര്‍റ്റ് മാര്‍ട്ടീന്‍ ,പ്രൊവിന്‍ഷ്യാല്‍ ഫാ ജയിംസ് മക്അറി ,ഫെയര്‍ വ്യൂ പള്ളി വികാരി ഫാ .ആന്റണി നല്ലൂക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് തിരുശേഷിപ്പിനെ സ്വീകരിക്കും .6 .30 മുതല്‍ 11.30 വരെ തിരുശേഷിപ്പ് വണങ്ങാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടാവും
.വിശുദ്ധന്റെ തിരുശേഷിപ്പ് പ്രയാണം ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ ആന്റണി നല്ലൂക്കുന്നേല്‍ അറിയിച്ചു

toung of sent antonyഅയര്‍ലണ്ടില്‍ ഡബ്ലിനിലെ വിവിധ ദേവാലയങ്ങള്‍(ഒക്‌റ്റോബര്‍ 19 മര്‍ച്ചന്റ്‌സ് ക്വീസ് ഡബ്ലിന്‍ ,ഒക്‌റ്റോബര്‍ 23 ,ചര്‍ച്ചസ് സ്ട്രീറ്റ് ) കൂടാതെ വെക്‌സ് ഫോര്‍ഡ് (ഒക്‌റ്റോബര്‍ 18 .സെന്റ് ഫ്രാന്‍സിസ് ഫ്രയരി ) ,ഗാള്‍വേ(ഒക്‌റ്റോബര്‍ 22 ഗാള്‍വേ കത്തിഡ്രല്‍ പള്ളി ) .കോര്‍ക്ക്(ഒക്‌റ്റോബര്‍ 20 ,ഹോളി ട്രിനിറ്റി ചര്‍ച്ച് ,ഫാ മാത്യു ക്വീ ) ,ലീമറിക്ക് (ഒക്‌റ്റോബര്‍ 21 ,സെന്റ് ജോണ്‍സ് കത്തിഡ്രല്‍ ) എന്നിവിടങ്ങളിലും ബെല്‍ഫാസ്റ്റിലും തിരുശേഷിപ്പ് പ്രയാണം എത്തുന്നുണ്ട്

പാദുവായിലെ ഫ്രയരും ,മെസഞ്ചര്‍ ഓഫ് സെന്റ് ആന്റണി എന്ന മാസികയുടെ എഡിറ്ററുമായ ഫാ മാരിയോയാണ് തിരുശേഷിപ്പിനെ അനുധാവനം ചെയ്യുന്നത് .വിശുദ്ധന്റെ തിരുശേഷിപ്പ് കണ്ടെത്തിയതിന്റെ 750 മത് വാര്‍ഷികത്തോടനുബന്ധിച്ചാണ് അയര്‍ലണ്ടിലും ബ്രിട്ടനിലും തിരുശേഷിപ്പ് പ്രയാണം നടത്തുന്നത് .
എല്ലാ മലയാളികളെയും തിരുക്കര്‍മ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഫാ ആന്റണി നല്ലൂക്കുന്നേല്‍ അറിയിച്ചു

ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയും വിശുദ്ധനുമായ വിശുദ്ധ (പാദുവ) അന്തോണീസ് പോര്‍ട്ടുഗലിലെ ലിസ്ബണ്‍ പട്ടണത്തില്‍ മാര്‍ട്ടിന്‍ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15ന് ജനിച്ചു .കുലീന കുടുംബത്തിലെ അംഗമായ അന്തോണിയുടെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെര്‍ണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തില്‍ത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമര്‍പ്പിച്ചിരുന്നു വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ ആ ബാലന്‍ വേഗം സ്വന്തമാക്കി .സ്‌കൂളില്‍വച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെര്‍ണാഡോ പഠിച്ചു .ബുദ്ധശാലിയായ അവന് നല്ല ഓര്‍മ്മശക്തിയും ഉണ്ടായിരുന്നു. അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്തതിനാല്‍ വിശ്വാസത്തില്‍ കൂടുതലായി ആഴപ്പെടാന്‍ ഫെര്‍ണാണ്ടോയ്ക്ക് സാധിച്ചു .

ദൈവവിളിയുടെഭാഗമായി ഫെര്‍ണാഡോ അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ ചേരാന്‍ ആഗ്രഹിച്ചു .1210ല്‍ സെന്റ് വിന്‍സെന്റ് ആശ്രമത്തില്‍ ചേര്‍ന്നു .പിന്നീട് പോര്‍ട്ടുഗലിലെ കോയിംബ്ര എന്ന സ്ഥലത്തേക്ക് മാറ്റം കിട്ടി. രക്തസാക്ഷിയാകാന്‍ ആഗ്രഹിച്ചുകൊണ്ട് ഫെര്‍ണാഡോ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസസഭയില്‍ ചേര്‍ന്നു .

പട്ടത്വം സ്വീകരിച്ച് അല്പകാലം കഴിഞ്ഞപ്പോള്‍ കോയിംബ്രായില്‍ അഞ്ചു ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിമാരുടെ രക്തസാക്ഷിത്വം ഇദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചു. രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220ല്‍ ഫ്രാന്‍സിസ്‌കന്‍ സമൂഹത്തില്‍ ചേര്‍ന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതന്‍ എന്ന നിലയില്‍ ബൊളോഞ്ഞാ മോണ്ട് വെല്ലിയര്‍, പാദുവ എന്നീ വിദ്യാപീഠങ്ങളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. ആ നിലയില്‍ ഇറ്റലിയില്‍ ഇദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. വചനപ്രഘോഷണത്തില്‍ വളരെ സാമര്‍ത്ഥ്യമുള്ള ആളായിരുന്നു അന്തോണീസ് .വിശുദ്ധ ഫ്രാന്‍സിസ് അന്തോണിയെ ഇതിനാല്‍ അഭിനന്ദിച്ചിട്ടുണ്ട് .വിവിധ ഭാഷകളില്‍ അന്തോണി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് .

പാദുവാനഗരത്തിന്റെ നാമത്തോടു ചേര്‍ന്നാണ് അന്തോണീസ് അറിയപ്പെടുന്നത് .1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത് .പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത് .കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമര്‍ശിക്കുകയും ചെയ്യിരുന്നു .മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തു .

. 1231 ജൂണ്‍ 13ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തില്‍വച്ച് ഇദ്ദേഹം നിര്യാതനായി. അതിനെ തുടര്‍ന്ന് പാദുവയിലെ വിശുദ്ധ അന്തോനീസ് എന്നദ്ദേഹം അറിയപ്പെട്ടു. അടുത്ത വര്‍ഷം ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. ജൂണ്‍ 13 ഇദ്ദേഹത്തിന്റെ തിരുന്നാളായി ആചരിച്ചു വരുന്നു.

അത്ഭുത പ്രവര്‍ത്തകനായും കാണാതെ പോയവ കണ്ടെത്തി തിരികെ നല്‍കുന്ന മാദ്ധ്യസ്ഥനായും വിശുദ്ധന്‍ അറിയപ്പെടുന്നു . പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു.എല്ലാ ചൊവ്വാഴ്ച്ചകളിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ദേവാലയങ്ങളില്‍ നടക്കുന്ന വിശുദ്ധനോടുള്ള നൊവേനയില്‍ നാനാജാതി മതസ്ഥരായ ആളുകളാണ് പങ്കെടുക്കുന്നത് .

Scroll To Top