Saturday June 23, 2018
Latest Updates

വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ഇന്ന് (ബുധനാഴ്ച്ച) ഡബ്ലിന്‍ ബൂമോണ്ടില്‍ 

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ”പാദുവീയം 2018” ജൂണ്‍ 13 ബുധനാഴ്ച്ച ബുമോണ്ട് ചര്‍ച്ച ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ (The Church of the Nativity of Our Lord, Montrose Park, Beaumont, Dublin 5) വച്ച് ഇന്ന് ആഘോഷപൂര്‍വം കൊണ്ടാടുന്നു.

ഇന്ന് വൈകിട്ട് 5.00 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 5.30 ന് മോണ്‍.ഫാ.ആന്റണി പെരുമായന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും.ഫാ. ആന്റണി ചീരംവേലില്‍ MST ലദീഞ്ഞിന് നേതൃത്വം നല്‍കും. ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിലാണ് തിരുനാള്‍ സന്ദേശം നല്‍കുന്നത്.

തുടര്‍ന്ന് പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വിശുദ്ധന്റെ നാമഹേതുക തിരുനാളിനോട് അനുബന്ധിച്ച് ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

Scroll To Top