Wednesday February 22, 2017
Latest Updates

വിശദമായ കാലാവസ്ഥാ മുന്നറിയിപ്പുമായി വിദഗ്ദര്‍ :വീണ്ടും റെഡ് അലേര്‍ട്ട്

വിശദമായ കാലാവസ്ഥാ മുന്നറിയിപ്പുമായി വിദഗ്ദര്‍ :വീണ്ടും റെഡ് അലേര്‍ട്ട്

ഗാല്‍വേ : : ശക്തമായ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും കാലാവസ്ഥ നിരീക്ഷണവകുപ്പ്. മഴയും മഞ്ഞും ശക്തമായ കാറ്റും എല്ലാം ചേര്‍ന്ന് അപകടസാധ്യത കൂടുതലാണെന്നും വകുപ്പ് മുന്നറിയിപ്പുനല്‍കുന്നു.
പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലാണ് മഴയുടെ സാധ്യത വളരെ കഠിനമായി കണ്ടുകൊണ്ടിരിക്കുന്നത്. രാത്രി മുഴുവന്‍ ഈ ഭാഗങ്ങളിലുള്ള കൗണ്ടികളില്‍ ഇടവിട്ട് മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പൂജ്യം മുതല്‍ രണ്ടു ഡിഗ്രി എന്ന നിലയിലേക്ക് രാത്രിയുള്ള താപനില താഴുമെന്ന സൂചനയും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നോട്ടുവയ്ക്കുന്നു. വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവരോടും മഞ്ഞു വീണ് റോഡുകളില്‍ വഴുക്കലുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്.
അടുത്ത ആഴ്ച്ചകളിലും റെഡ്അലേര്‍ട്ട് ആവശ്യമായി വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നതെന്നും ശക്തമായ കാറ്റ് ഈ പ്രദേശങ്ങളെ ദുരിതത്തിലാക്കുമെന്ന മുന്നറിയിപ്പുമുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച്ച വരെയും റെഡ്അലേര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടിവരുമെന്നും വളരെ ശ്രദ്ധയോടെ മാത്രം യാത്രചെയ്യണമെന്നും കാലാവസ്ഥ നിരീക്ഷകന്‍ ജോണ്‍ ഈഗിള്‍ടണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്റ്റാറ്റസ് ഓറഞ്ചില്‍ നിന്നും റെഡ്അലേര്‍ട്ടിലേക്ക് വഴിമാറുകയായിരുന്നു. ഇത് കാറ്റ് അതിന്റെ ശക്തി കാണിക്കുന്നതിനും ഏതാനും നിമിഷങ്ങള്‍ക്കുമുന്‍പും ആയിരുന്നു.
കഴിഞ്ഞ ദിവസത്തെ കൊടുങ്കാറ്റ് പല ഭാഗങ്ങളിലും വന്‍ നാശം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തിയ കാറ്റ് കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്തുകയും പലര്‍ക്കും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
ഐസ്ലിംഗ് മഗൈര്‍ എന്ന 23കാരിയുടെ മരണത്തിനും കാറ്റ് കാരണമായി. വെസ്റ്റ്മീത്തിലെ മുള്ളിഗറിനടുത്തുള്ള റോഡില്‍കൂടി കാറില്‍ വരികയായിരുന്ന ഇവരുടെ കാറിനുമുകളില്‍ മരം വീഴുകയായിരുന്നു. ഐസിലിംഗിനെ പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരങ്ങള്‍ കടപുഴകിവീണും ശക്തമായ മഴയിലും ഒട്ടേറെ അപകടങ്ങളാണ് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീഴുകയും ചെയ്തു.
കോര്‍ക്കിലെ കെന്റ് സ്‌റ്റേഷനിലെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജനത്തിരക്കേറിയ സ്‌റ്റേഷന്‍ ആയിരുന്നു കെന്റ് എങ്കിലും അതിനു സെക്കണ്ടുകള്‍ക്കുമുന്‍പ് കോബിലേക്കുള്ള ട്രെയിന്‍ യാത്രക്കാരെ കയറ്റി പുറപ്പെട്ടിരുന്നു. 35 സെക്കണ്ടുകളുടെ വ്യത്യാസത്തിലാണ് അവിടെ വന്‍ ദുരന്തം ഒഴിവായത്.
ഡൊനഗല്‍, ഗാല്‍വേ, ലെയ്റ്റ്രിം, മായോ, സ്ലീഗോ, കാവന്‍, മൊനഗന്‍ തുടങ്ങില പ്രദേശങ്ങളിലും മണ്‍സ്റ്ററിന്‍െയും ലെയിന്‍സ്റ്ററിന്റെയും ചില പ്രദേശങ്ങളിലും ഇപ്പോഴും അപകടസാധ്യതകള്‍ ഉള്ളതായാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളില്‍ തെക്കുവടക്കന്‍ കാറ്റ് മണിക്കൂറില്‍ 45മുതല്‍ 55 രൃകിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
ഇപ്പോഴും 6000ത്തില്‍പ്പരം വീടുകളില്‍ വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. മരങ്ങള്‍ വീണും മറ്റ് അപകടങ്ങള്‍ നിമിത്തവും ഇഎസ്ബി ലൈനുകളില്‍ തകരാറ് സംഭവിച്ചതാണ് വൈദ്യുതി തടസങ്ങള്‍ക്ക് കാരണമായത്. ഇവ പരിഹരിക്കാനുള്ള തീവ്ര ശ്രമം ഇഎസ്ബി തുടരുകയാണ്. ഇന്നുകൂടി ഇവര്‍ ചിലപ്പോള്‍ വൈദ്യുതി ഇല്ലാതെ തന്നെ കഴിയേണ്ടിവരുമെന്നാണ് ഇഎസ്ബി മുന്നറിയിപ്പു നല്‍കുന്നത്.
ടിപ്പററിയിലും മായോയിലും വളരെ കാഠിന്യമേറിയ മഞ്ഞുവീഴ്ച്ചയും കഴിഞ്ഞദിവസം രാത്രി അടയാളപ്പെടുത്തിയിരുന്നു.
ഏകദേശം 300റോളം വ്യത്യസ്ത തകരാറകളാണ് ഇഎസ്ബി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ കുറച്ചു സമയത്തേക്കെങ്കിലും 22,000ത്തോളം വീടുകളും ബിസിനസ് സ്ഥാപനങ്ങളും വൈദ്യുതി തടസം ഉണ്ടാവുമെന്നും ഇഎസ്ബി അറിയിക്കുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തന്നെ ഇതു പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇഎസ്ബി നടത്തുന്നുണ്ട്.
പ്രധാനമായും പടിഞ്ഞാറന്‍ മേഖലയിലെ 22,000ത്തില്‍പ്പരം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഗാല്‍വേയിലെ സാല്‍ത്തില്‍ കാര്‍പാര്‍ക്കില്‍ മൂന്നടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
ഐറിഷ് ബോട്ടുകള്‍ ഡബ്ലിനിലേക്കുള്ള സര്‍വ്വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഐറിഷ് തീരദേശസേനയും അപകട സാധ്യത മുന്നറിയിപ്പു നല്‍കുന്നുണ്ട്.
കെന്റ് സ്‌റ്റേഷനില്‍ നിന്നുംയാത്രക്കാരെയും കയറ്റി കോബിലേക്കുള്ളവണ്ടി പുറപ്പെട്ട് 35 സെക്കണ്ട് കഴിയും മുന്‍പാണ് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം മേല്‍ക്കൂര തകര്‍ന്നുവീണത്. വന്‍ദുരന്തമാണ് ഒഴിവായത്. കാഴ്ച്ചക്കാരെല്ലാവരും പേടിയോടെയാണ് ഇത് നോക്കിനിന്നത്.
ശനിയാഴ്ച്ച വൈകുന്നേരം വരെയും അപകടസാധ്യത തുടരുമെന്നാണ് കൗണ്‍സില്‍ അധികൃതര്‍ അറിയിക്കുന്നത്.
ഇപ്പോഴും 250തോളം തകരാറുകള്‍ പരിഹരിക്കപ്പെടാതെ തുടരുന്നതിനാല്‍ വൈദ്യുതി തടസങ്ങള്‍ ഉണ്ടാവുമെന്ന് ഇഎസ്ബിയും മുന്നറിയിപ്പുനല്‍കുന്നു.
മഴയും കാറ്റും ഇത്രയും ശക്തമായ രീതിയിലല്ലെങ്കിലും തുടരുമെന്നാണ് മെറ്റ്എയ്‌റീന്‍ അറിയിക്കുന്നത്.

Scroll To Top