Tuesday February 28, 2017
Latest Updates

വിവാഹ ദിവസം പ്രസവിച്ച യുവതി ഇരട്ടകുട്ടികളെ കൊലപ്പെടുത്തി

വിവാഹ ദിവസം പ്രസവിച്ച യുവതി ഇരട്ടകുട്ടികളെ കൊലപ്പെടുത്തി

വാഗമണ്‍: പത്തുമാസം വയറ്റില്‍ വഹിച്ച ഇരട്ടകുട്ടികളെ പ്രസവിച്ച ഉടന്‍ അമ്മ തന്നെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചു.വ്യാഴാഴ്ച വൈകിട്ട് വാഗമണ്ണിനടുത്ത കോലാഹലമേട്ടിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ദാരുണകൃത്യം നടന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഒന്നിച്ചു താമസിച്ചു വരികയായിരുന്ന കോലാഹലമേട് നിരപ്പേല്‍ പ്രവീണും കുട്ടികളുടെ അമ്മയായ ബിജിലയും തമ്മിലുള്ള വിവാഹം നടന്ന അതെ ദിവസം തന്നെയാണ് ബിജില പ്രസവിച്ചതും.അപ്പോള്‍ തന്നെ കുട്ടികളെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇരട്ടക്കുട്ടികളെ കൊന്നത് താന്‍ തന്നെയാണെന്ന് അമ്മ ബിജിഷ പിന്നിട് പൊലീസിന് മൊഴി നല്‍കി. പീരുമേട് എസ്.ഐ അമ്മയില്‍ നിന്ന് മൊഴിയെടുത്തു. ഒരു ദിവസം പ്രായമായ കുട്ടികളെയാണ് കൊന്നത്. ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന ഭര്‍ത്താവിന്റെ തീരുമാനമാണ് കൊലപാതകത്തിനു പിന്നില്‍ എന്നാണു മൊഴി,
രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സക്കെത്തിയ ബിജിഷയെ സംശയം തോന്നിയ ആസ്പത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഗര്‍ഭം അലസിപ്പോയെന്നും രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും പറഞ്ഞാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ വിജീഷയെ ബന്ധുക്കള്‍ പീരുമേട്, കാഞ്ഞിരപ്പള്ളി ആസ്പത്രികളിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ പ്രസവവിവരം ഡോക്ടര്‍മാര്‍ കണ്ടെത്തി. വിവരം വിജീഷയെ അറിയിച്ചപ്പോള്‍ നിഷേധിച്ചു. യുവതി ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് ബന്ധുക്കളും പറഞ്ഞത്.ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ പ്രസവം നടന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിതായി മനസ്സിലാവുകയായിരുന്നു.
തുടര്‍ന്ന് പ്രവീണിന്റെ ബന്ധുക്കള്‍ കോലാഹലമേട്ടിലെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുളിമുറിയിലെ തുണികള്‍ക്കിടയില്‍ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അലക്കാനുള്ള തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചു. അപ്പോഴാണ് കുട്ടികളെ കൊന്ന വിവരം യുവതി സമ്മതിച്ചത്.

എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന വിജീഷയെ ഫോണില്‍ക്കൂടിയാണ് പ്രവീണ്‍ പരിചയപ്പെട്ടത്. ഒരു വര്‍ഷമായി ഇവര്‍ പ്രവീണിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ആലപ്പുഴ, കളര്‍കോട്ട് നടത്തിയ സമൂഹവിവാഹത്തില്‍ ഇവര്‍ വിവാഹിതരായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയതിന് ശേഷമായിരുന്നു പ്രസവവും കൊലപാതകവും.
ഇരട്ടക്കുട്ടികളിലൊന്ന് ആണും ഒന്ന് പെണ്ണുമായിരുന്നു. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കഴുത്ത് മുറിച്ചാണ് ഇരുവരെയും കൊന്നതെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. പ്രായംതികഞ്ഞുള്ള പ്രസവമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിജീഷയ്ക്ക് പോലീസ് കാവലുണ്ട്. കുട്ടികളുടെ മൃതദേഹങ്ങള്‍ ആസ്പത്രി മോര്‍ച്ചറിയില്‍. വിജീഷയുടെ ഭര്‍ത്താവ് പ്രവീണും പ്രവീണിന്റെ അച്ഛന്‍ കുഞ്ഞുമോനും പോലീസ് കസ്റ്റഡിയിലാണ്.
വിജീഷ പ്രസവിച്ചുവെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറയുമ്പോഴും പ്രവീണിന്റെ അമ്മ മേരി പോലും വിശ്വസിച്ചില്ല.
‘സമൂഹവിവാഹം കഴിഞ്ഞെത്തിയപ്പോള്‍ ക്ഷീണമുണ്ടെന്നുപറഞ്ഞ് വിജീഷ കിടക്കാന്‍ പോയി. നാലുമണിയോടെയാണ് കുളിമുറിയിലേക്ക് പോയത്. അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തി, പാവാടച്ചരട് മുറിക്കാന്‍ കത്തി എടുത്തുകൊണ്ടുപോയി. എന്നാല്‍, അത് കുട്ടികളെ കൊല്ലാനായിരുന്നെന്ന് അറിഞ്ഞില്ല. ഒരുവര്‍ഷത്തിലധികമായി കൂടെയുണ്ടായിരുന്ന മരുമകള്‍ ഗര്‍ഭിണിയായിരുന്നെന്നും അറിഞ്ഞിരുന്നില്ല’ എന്നാണവര്‍ പറയുന്നത്

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുളിമുറിയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടിലുള്ളവര്‍ ചെല്ലുന്നത്. അവിടെ തറയില്‍ വീണുകിടക്കുകയായിരുന്ന വിജീഷയെ വാഹനത്തില്‍ ആസ്പത്രിയില്‍ എത്തിച്ചു. കുളിമുറിയില്‍ രക്തം കണ്ടെങ്കിലും പ്രസവവിവരം അറിഞ്ഞിരുന്നില്ല. വീഴ്ചയില്‍ സംഭവിച്ചതാണെന്ന് ബന്ധുക്കള്‍ കുരുതി. കല്യാണസാരിയാണ് വിജീഷ ഉടുത്തിരുന്നത്. എന്നാല്‍, ആസ്പത്രിയില്‍ കൊണ്ടുപോകുന്നതിനുമുമ്പ് ബന്ധുക്കള്‍ ഇത് മാറ്റുകയായിരുന്നു. പ്രവീണിന്റെ ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച്, വിജീഷയുടെ തിരുവല്ലയിലെ വീട്ടില്‍നിന്ന് ബന്ധുക്കളും വ്യാഴാഴ്ച രാത്രിയില്‍ ആസ്പത്രിയില്‍ എത്തിയിരുന്നു.
വിജീഷ ഗര്‍ഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ മൊഴിനല്‍കിയിട്ടുള്ളത്. ഇരട്ടക്കുട്ടികള്‍ ഉണ്ടായിരുന്നിട്ടും ബന്ധുക്കളാരും അറിയാതിരുന്നതില്‍ ദൂരുഹതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നും ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.

Scroll To Top