Monday February 27, 2017
Latest Updates

വിവാഹശേഷം നസ്രിയയ്ക്ക് പണി കിട്ടും ?

വിവാഹശേഷം നസ്രിയയ്ക്ക് പണി കിട്ടും ?

വിവാഹ ശേഷം നസ്രിയയെ കാത്തിരിക്കുന്നത് ചതിക്കുഴി തന്നെ. എന്താണ് ആ ചതിക്കുഴി എന്നല്ലെ അറിയേണ്ടത്..

നവ വധൂവരന്മാര്‍ക്ക് സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒരുക്കുന്ന ന്യൂജനറേഷന്‍ ചടങ്ങാണ് മാര്യേജ് റാഗിങ്. ഇതിന്റെ പേരില്‍ രസകരമായ പല സംഭവങ്ങളും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കപ്പെടുന്നുണ്ട്. 

എന്തായാലും ആഗസ്റ്റ് 21 ന് വിവാഹിതരാകാന്‍ പോകുന്ന നസ്രിയയ്ക്കും നടന്‍ ഫഹദ് ഫാസിലിനും ഇതുപോലൊരു കെണി ബന്ധുക്കള്‍ ഒപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് ഇതു പോലൊരു മാര്യേജ് റാഗിങ് തീര്‍ച്ചയായും നസ്രിയയ്ക്ക് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സഹോദരന്റെ വിവാഹത്തിന് തയാറെടുപ്പുകളൊക്കെ എവിടം വരെ ആയി എന്ന ചോദ്യത്തിനാണ് നസ്രിയയ്ക്ക് ഒരുക്കിയിരിക്കുന്ന കെണിയെപ്പറ്റി ഫര്‍ഹാന്‍ സൂചിപ്പിച്ചത്.

Scroll To Top