Saturday January 20, 2018
Latest Updates

വിവാഹം വേണ്ട; സല്‍മാന് സ്വന്തമായി ഒരു കുഞ്ഞ് വേണം

വിവാഹം വേണ്ട; സല്‍മാന് സ്വന്തമായി ഒരു കുഞ്ഞ് വേണം


ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ പറയുന്നത് സ്വന്തമായി ഒരു കുഞ്ഞിനെ വേണമെന്നാണ് !. എന്നാല്‍ വിവാഹത്തിന് കക്ഷി തയാറല്ലതാനും.

ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് അമ്പതുകാരനായ സല്‍മാന്‍ തന്റെ വിചിത്രമായ ഈ ആഗ്രഹം തുറന്നു പറഞ്ഞത്. സ്ത്രീയുടെ സഹായമില്ലാതെ എങ്ങനെ അച്ഛനാകും, വാടക ഗര്‍ഭപാത്രം സ്വീകരിക്കുമോ, അതോ കുഞ്ഞിനെ ദത്തെടുക്കുമോ എന്ന ചോദ്യങ്ങള്‍ക്കൊന്നും സല്‍മാന്‍ ഖാന്‍ ഉത്തരം നല്‍കിയില്ല.

അച്ഛനുണ്ടായാല്‍ കുട്ടിക്ക് ഒരു അമ്മ വേണമെന്നും സല്‍മാന്‍ പറയുകയുണ്ടായി. എന്നുവെച്ചാല്‍ വിവാഹം ചെയ്യുമെന്നാണോ എന്ന ചോദ്യത്തിനും ഉത്തരം മൌനമായിരുന്നു. എന്നും വളരെ വിചിത്രമായ ആഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്നയാളാണ് ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍.

Scroll To Top