Thursday August 17, 2017
Latest Updates

വിവാദ വെടിക്കെട്ടായി അറ്റോര്‍ണി ജനറല്‍ നിയമനം:സര്‍ക്കാരിനെ തകര്‍ക്കുമെന്ന് ഫിയാന ഫാള്‍; വിട്ടുവീഴ്ചയില്ലാതെ വരദ്കര്‍

വിവാദ വെടിക്കെട്ടായി അറ്റോര്‍ണി ജനറല്‍ നിയമനം:സര്‍ക്കാരിനെ തകര്‍ക്കുമെന്ന് ഫിയാന ഫാള്‍; വിട്ടുവീഴ്ചയില്ലാതെ വരദ്കര്‍

ഡബ്ലിന്‍: ലിയോ വരദ്കര്‍ മന്ത്രിസഭയുടെ തുടക്കത്തില്‍ത്തന്നെ കല്ലുകടി.സര്‍ക്കാരിലുള്ള എല്ലാ പ്രതീക്ഷയും തകര്‍ന്നതായാരോപിച്ച് ഫിയാന ഫാള്‍ രംഗത്തുവന്നതാണ് വരദ്കര്‍ മന്ത്രിസഭയുടെ മധുവിധുകാലത്ത് അലോസരമുണ്ടാക്കിയിരിക്കുന്നത്.അറ്റോര്‍ണി ജനറലിന്റെ നിയമനമാണ് വിവാദമുയര്‍ത്തിയിരിക്കുന്നത്.മന്ത്രിസഭയെ തകര്‍ക്കുമെന്ന ഭീഷണിയുമായാണ് ഫിയാന ഫാളിന്റെ മുതിര്‍ന്ന ടിഡി ജോണ്‍മക് ഗിന്നസ് കളത്തിലിറങ്ങിയത്.

അറ്റോര്‍ണി ജനറലായി മെയ്ര് വീലനെ നിയോഗിച്ചതിനെ അംഗീകരിക്കില്ല. കഴിഞ്ഞ ആറുവര്‍ഷമായി അവരാണ് അറ്റോര്‍ണി ജനറല്‍.ഇവരുടെ പുതിയ നിയോഗത്തിന് നാളെ അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.മൂന്ന്പേര്‍ ആ തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരാളുടെ അപേക്ഷ മാത്രം പരിഗണിച്ച് മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെ നിയമനം നടത്തുകയായിരുന്നു.മന്ത്രി ഫ്രാന്‍സസ് ഫിട്സ് ജെറാള്‍ഡിന്റെ താല്‍പര്യത്തിലാണ് നിയമനം.ഈ ഒരൊറ്റ പ്രശ്നത്തിന്മേല്‍ മന്ത്രിസഭയെ വീഴ്ത്തുമെന്ന് ആര്‍.ടി.ഇ റേഡിയോയോട് ഗിന്നസ് പറഞ്ഞു.’ഞാന്‍ അതിനു തയ്യാറെടുക്കുകയാണ്.ഇതു മാത്രമല്ല, ഗ്വാര്‍ഡുകളുമായൊക്കെ ബന്ധപ്പെട്ട മറ്റുചില അഴിമതികളും നടന്നുവരുന്നുണ്ട്. ആളുകള്‍ രാഷ്ട്രീയ സംവാദത്തില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അഴിമതിയൊന്നും ആരും ശ്രദ്ധിക്കുന്നില്ല.ഇത്തരം പ്രശ്നങ്ങളില്‍ ആരും മുന്നിട്ടിറങ്ങുന്നുമില്ല.ഇതെല്ലാം അതിന്റെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.അതിനാല്‍ പുനസംഘടനയും തിരഞ്ഞെടുപ്പും വേണം’ ഗിന്നസ് ആവശ്യപ്പെട്ടു.

പാര്‍ടിയുടെ മറ്റൊരു ടിഡി ആയ ഡാറ കൊള്ളിയേറിയും ഈ നിയമനത്തിനെതിരെ ശബ്ദമുയര്‍ത്തി. സര്‍ക്കാരിന്റെ പുതിയ രാഷ്ട്രീയ മുഖംമൂടിയെ ഈ നിയമനം വലിച്ചെറിഞ്ഞിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പഴയ ചങ്ങാത്തം തന്നെയാണ് ഇത് കാണിക്കുന്നത്.നികൃഷ്ടമായ രാഷ്ട്രീയമാണ് ഇത്. ഒരിക്കലും ഒരു പുതിയ തുടക്കമല്ല.

പാര്‍ടിയുടെ ജസ്റ്റീസ് വക്താവ് ജിം ഒ കൊല്ലഹാനും ഇതിനെതിരെ പ്രതികരിച്ചു. ഈ നിയമനത്തിലൂടെ വിശ്വാസവും ധാരണയുമെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു. ഫിനഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ടിനും നിയമനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ലിയോവരദ്കര്‍ നിയമനത്തെ ന്യായീകരിച്ച് രംഗത്തുവന്നത് പ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയാണ് നല്‍കുന്നത്. മന്ത്രിസഭ ഏകകണ്ഠമായാണ് ഇക്കാര്യം തീരുമാനിച്ചതെന്നും ഒരാള്‍ പോലും മറിച്ചൊരു നിര്‍ദേശം മുന്നോട്ടുവെച്ചില്ലെന്നും വരദ്കര്‍ പറഞ്ഞു.മന്ത്രിസഭയിലുള്ള ഒരാള്‍ പോലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും വരദ്കര്‍ പറഞ്ഞു

Scroll To Top