Sunday January 22, 2017
Latest Updates

വിവാദ നായിക സരിത എസ് നായര്‍ ഇനി സിനിമയിലെ നായിക; ചിത്രം അന്ത്യകൂദാശ

വിവാദ നായിക സരിത എസ് നായര്‍ ഇനി സിനിമയിലെ നായിക; ചിത്രം അന്ത്യകൂദാശ

സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായര്‍ ഇനി സിനിമയിലെ നായിക. അന്ത്യകൂദാശ എന്ന ചിത്രത്തിലൂടെയാണ് സരിതയുടെ സിനിമയിലെ അരങ്ങേറ്റം. നവാഗത സംവിധായകന്‍ കിരണ്‍ അനില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സസ്‌പെന്‌സ് ത്രില്ലറാണ് ചിത്രം. നായകന്റെ അമ്മയുടെ വേഷമാണ് സരിത കൈകാര്യം ചെയ്യുന്നത്. ഓണത്തിന് സ്വകാര്യ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ ഷോകളിലും സരിത അതിഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു.

സൂരജ് സുകുമാരന്‍ രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനുരാജ്, ഗണേഷ് കൃഷ്ണ മീര എന്നിവരും അഭിനയിക്കുന്നുണ്ട്. നേരത്തെ സോളാര്‍ വിവാദത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു സോളാര്‍ സ്വപ്നം എന്ന സിനിമ വിവാദമായിരുന്നു.

Scroll To Top