Thursday July 27, 2017
Latest Updates

വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് അയര്‍ലണ്ടിലും നിക്ഷേപം

വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് അയര്‍ലണ്ടിലും നിക്ഷേപം

ന്യൂഡല്‍ഹി : വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് അയര്‍ലണ്ടിലും നിക്ഷേപം.ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടതാണ് ഈ വിവരം. അയര്‍ലണ്ടിനു പുറമേ സിംഗപ്പൂര്‍,മൗറീഷ്യസ്,യുഎസ്,ഫ്രാന്‍സ്,യുഎഇ എന്നിവിടങ്ങളിലും അബ്കാരി രാജാവിന് നിക്ഷേപമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ക്കുമായി ഈ ആറു രാജ്യങ്ങളെയും സമീപിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .

ഇതു സംബന്ധിച്ച ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ച പിഎംഎല്‍എ പ്രത്യേക കോടതി , ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് കത്തയക്കാന്‍ അനുമതിയും നല്‍കി.സ്വന്തം വിമാനക്കമ്പനിയുടെ പേരില്‍ കോടിക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയെടുത്ത ശേഷം കബളിപ്പിച്ചു കടന്നതായാണ് വിജയ് മല്യക്കെതിരായ ആരോപണം.
കേന്ദ്ര ഏജന്‍സികളായ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.

വിമാനക്കമ്പനിയുടെ പേരിലെടുത്ത ബാങ്ക് വായ്പകളുപയോഗിച്ച് ഇന്ത്യക്ക് പുറത്ത് നിക്ഷേപങ്ങള്‍ നടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്.യുഎഇയിലും യുഎസിലം വിവിധ കമ്പനികളില്‍ മല്യയ്ക്ക് മുതല്‍മുടക്കുള്ളതായും കണ്ടെത്തി.അയര്‍ലണ്ടുള്‍പ്പടെയുള്ള മറ്റ് നാലു രാജ്യങ്ങളുമായുള്ള വിജയ് മല്യയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരമാണ് അന്വേഷണ ഏജന്‍സികള്‍ തേടുന്നത്.

Scroll To Top