Thursday August 17, 2017
Latest Updates

വിവാദങ്ങള്‍: പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചു

വിവാദങ്ങള്‍:  പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: പാര്‍ട്ടിയിലെ വിവാദങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുന്നു എന്നാണ് പന്ന്യന്‍ രവീന്ദ്രന്റെ വിശദീകരണം.
ആരോഗ്യകാരണമായതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ അനുമതി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനം ഒഴിയുകയാണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പന്ന്യന്‍ തയ്യാറായില്ല.

പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.

അടുത്തിടെ പാര്‍ട്ടിയെ ഉലച്ച വിവാദങ്ങളില്‍ പന്ന്യന്‍ രവീന്ദ്രന്‍ അതൃപ്തനാണെന്നാണ് സൂചന. അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടിവരുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു

Scroll To Top