Tuesday January 24, 2017
Latest Updates

വിവാദങ്ങള്‍ക്ക് വിട; കേജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു

വിവാദങ്ങള്‍ക്ക് വിട; കേജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം നാല് മാസം കഴിഞ്ഞാണ് കേജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിയുന്നത്. തിലക് ലൈയ്‌നിലുള്ള സി2/23 എന്ന ഔദ്യോഗിക വസതിയിലാണ് കേജ്രിവാള്‍ താമസിച്ചിരുന്നത്.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കേജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിയാത്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേതുടര്‍ന്നാണ് കേജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിച്ചത്. കാലാവധി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ ഓരോ മാസവും 80,000 രൂപ വീതം കേജ്രിവാളിന്റെ കയ്യില്‍ നിന്ന് വാടക ഈടാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിമാര്‍ ഔദ്യോഗിക വസതി സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് കേജ്രിവാള്‍ വാഗ്ദാനം ലംഘിച്ച് ഔദ്യോഗിക വസതിയിലേക്ക് മാറിയത്. ഇതും ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനായ നരേന്‍ ബിക്കു ജെയ്ന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലേക്കാണ് കേജ്രിവാള്‍ മാറിയത്. പ്രതിമാസം 50,000 രൂപയാണ് ഈ വീടിന്റെ വാടക.

Scroll To Top