Tuesday November 21, 2017
Latest Updates

വില കൂടിയ ബ്രസ്റ്റ് കാന്‍സര്‍ മരുന്ന് സൗജന്യമായി നല്‍കാന്‍ എന്‍സിപിഇയുടെ ഉപദേശം

വില കൂടിയ ബ്രസ്റ്റ് കാന്‍സര്‍ മരുന്ന് സൗജന്യമായി നല്‍കാന്‍ എന്‍സിപിഇയുടെ ഉപദേശം

ഡബ്ലിന്‍ :ചികില്‍സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട് വില കൂടിയ കാന്‍സര്‍ മരുന്ന് സൗജന്യമായി നല്‍കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഫാര്‍മ ഇക്കണോമിക്സ് (എന്‍സിപിഇ)എച്എസ്ഇയോട് ഉപദേശിച്ചു.പ്രത്യേകതരത്തില്‍പ്പെട്ട, മാരകമെന്നു കരുതുന്ന ബ്രസ്റ്റ് കാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ക്കാണ് മരുന്ന് ലഭിക്കുക.

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് രോഗികള്‍ക്ക് ഇപ്പോള്‍ സൗജന്യമായി നല്‍കിത്തുടങ്ങുന്ന ഈ മരുന്ന് പിന്നീട് എന്‍സിപിഇയുടെ തീരുമാനപ്രകാരം പബ്ലിക് ഹെല്‍ത്ത് സമ്പ്രദായത്തിലും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.രാജ്യത്ത് വര്‍ധിച്ചുവരുന്ന പ്രത്യേകതരം ബ്രസ്റ്റ് കാന്‍സര്‍ രോഗികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് എന്‍സിപിഇയുടെ ഇപ്പോഴത്തെ തീരുമാനമെന്നാണ് കരുതുന്നത്.നാഷണല്‍ കാന്‍സര്‍ രജിസ്ട്രിയുടെ കണക്ക് പ്രകാരം 30,000സ്ത്രീകള്‍ ബ്രസ്റ്റ് കാന്‍സര്‍ ബാധിതരാണ്. ഇവരില്‍ 1500-2000പേര്‍ക്കും മാരകമായ മെറ്റാസ്റ്റാറ്റിക് കാന്‍സറാണ്.

സ്ത്രീകളില്‍ ബ്രസ്റ്റിനെ ബാധിക്കുന്ന കാന്‍സറുകളില്‍ മാരകയിനമാണ് മെറ്റാസ്റ്റാറ്റിക് കാന്‍സര്‍. ക്രമേണ മറ്റു അവയവങ്ങളിലേക്കു കൂടി വ്യാപിക്കുമെന്നതാണ് ഇതിന്റെ ഭീകരത.എല്ലുകള്‍,ശ്വാസകോശം,കരള്‍,തലച്ചോറ് എന്നിവയിലേക്കാണ് ഇത് പടരുന്നത്.നേരത്തേ കാന്‍സര്‍ ബാധ കണ്ടെത്തിയ സ്ത്രീകളിലും 30ശതമാനം പേരില്‍ ഈ കാന്‍സര്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. ഈ കാന്‍സറിന്റെ ഏറ്റവും മോശം അവസ്ഥയിലും ശരാശരി പത്തുമാസമെങ്കിലും കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ രോഗികളെ ഈ മരുന്ന് സഹായിക്കുന്നു.

ഒരു കോഴ്സിന് 80,000യൂറോ വില വരുന്ന പാല്‍ബോസിക്ലിബ്(ഇബ്രന്‍സ്)എന്ന മരുന്നാണ് ഗുരുതരവിഭാഗത്തില്‍പ്പെട്ട മെറ്റാസ്റ്റാറ്റിക് കാന്‍സറിന്റെ മൂര്‍ധന്യ ഘട്ടത്തില്‍പ്പെട്ട രോഗികള്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കുന്നത്. ഹോര്‍മോണ്‍ റിസപ്ടര്‍ പോസിറ്റീവ് ആക്കാനും എച്.ഇ.ആര്‍. നെഗറ്റീവ് ആക്കാനും പ്രാപ്തമാണ് ഈ മരുന്ന്.കോര്‍ക്കിലെ റിംഗാസ്‌കിഡ്ഡിയിലാണ് ഈ മരുന്ന് പിഫൈസേഴ്സ് എന്ന കമ്പനി ഈ മരുന്നുല്‍പ്പാദിപ്പിക്കുന്നത്.ബ്രസ്റ്റ് കാന്‍സര്‍ ചികില്‍സയില്‍ ഏറ്റവും മുന്തിയത് എന്ന നിലയിലാണ് കഴിഞ്ഞ 20 വഷമായി ഈ മരുന്നിന്റെ സ്ഥാനം.

Scroll To Top