Saturday November 25, 2017
Latest Updates

വില കുതിച്ചുകയറുന്ന പ്രദേശങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്സ്  മൂന്നിരട്ടിവരെ ഉയര്‍ത്തുന്നത് പരിഗണിച്ചേക്കും,ടാക്‌സ് നിര്‍ണ്ണയം ലോക്കല്‍ അതോറിറ്റിയ്ക്ക് വിടണമെന്ന് പ്രധാനമന്ത്രി 

വില കുതിച്ചുകയറുന്ന പ്രദേശങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്സ്  മൂന്നിരട്ടിവരെ ഉയര്‍ത്തുന്നത് പരിഗണിച്ചേക്കും,ടാക്‌സ് നിര്‍ണ്ണയം ലോക്കല്‍ അതോറിറ്റിയ്ക്ക് വിടണമെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍: വില കുതിച്ചുകയറുന്ന ഇടങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്സ് മൂന്നിരട്ടിവരെ ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് സൂചന.2019 വരെ പ്രോപ്പര്‍ട്ടി ടാക്സ് മരവിപ്പിച്ചിരിക്കുകയാണ്. അത് അവസാനിക്കുന്ന മുറയ്ക്ക് ഇത്തരത്തില്‍ ടാക്സ് വര്‍ധിപ്പിക്കുന്നതിനു നടപടികളുണ്ടാവുമെന്ന് സര്‍ക്കാരിന്റെ പ്രോപ്പര്‍ട്ടി ടാക്സ് ഉപദേശകന്‍ ഡോ.ഡോണ്‍ തോണ്‍ഹില്‍ വെളിപ്പെടുത്തുന്നു.

2019വരെ പ്രോപ്പര്‍ട്ടി നികുതി മരവിപ്പിച്ച മുന്‍ സര്‍ക്കാരിന്റെ നടപടി ഇദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചായിരുന്നു.രാജ്യത്ത് മിക്കയിടത്തും പ്രോപ്പര്‍ട്ടികളുടെ വില വാണം പോലെ കുതിച്ചുയര്‍ന്നിട്ടുണ്ട്.കാവന്‍,കില്‍ഡെയറിലെ അത്തായി ,വിക്ക്ലോയിലെ ആര്‍ക്ലൊ തുടങ്ങി എട്ടിടങ്ങളിലാണ് ഇത്തരത്തില്‍ വില കുത്തനെ ഉയര്‍ന്നതായി സി.എസ്.ഒ പറയുന്നത്. അവിടങ്ങളില്‍ 250ശതമാനം വരെ നികുതി വര്‍ധന പ്രതീക്ഷിക്കാം.

ചിലയിടങ്ങളില്‍ വില കാര്യമായി ഉയര്‍ന്നില്ല.ഇത്തരത്തിലുള്ള ടാക്സ് ബില്‍ കുറയും. ലാറിയ,കൗണ്ടി ഗാല്‍വെ,മായോവിലെ ബല്ലിന,ടിപ്പററിയിലെ കാഹിര്‍ തുടങ്ങിയ ഒമ്പത് കേന്ദ്രങ്ങളില്‍ 60 ശതമാനം വരെ കുറവ് നികുതി പ്രതീക്ഷിച്ചാല്‍ മതിയെന്നും തോണ്‍ഹില്‍ പറഞ്ഞു.

അതേസമയം ടാക്സ് നിര്‍ണയിക്കുന്നതിനുള്ള അധികാരം ലോക്കല്‍ പ്രാദേശിക അധികൃതര്‍ക്ക് നല്‍കുന്നതായിരിക്കും ഏറ്റവും നല്ലതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ അഭിപ്രായപ്പെട്ടു.ഓരോ പ്രദേശത്തേയും സ്ഥിതിഗതിക്കനുസരിച്ച് നികുതി ഏര്‍പ്പെടുത്താനാകും.ഇപ്പോള്‍ അവര്‍ക്ക് 15% കൂട്ടാനോ കുറയ്ക്കാനോ മാത്രമേ കഴിയൂ.

രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് പ്രോപ്പര്‍ട്ടി വില വളരെ കൂടുതലാണ്.അവിടെ കൗണ്‍സിലുകള്‍ക്ക് റവന്യവും കൂടുതലാണ്. ഡബ്ലിനില്‍ പരമാവധിയായ 15% നികുതിയും താഴ്ത്തിയിരിക്കുകയാണ്.റൂറല്‍ ഏരിയയിലേക്കാള്‍ കൂടുതല്‍ ടാക്സ് നഗരവാസികള്‍ നല്‍കേണ്ടി വരുന്നുണ്ട്.എന്തുകൊണ്ട് ലോക്കല്‍ അതോറിറ്റികള്‍ക്ക് അവരുടെ ആഗ്രഹപ്രകാരം ടാക്സ് നിര്‍ണയത്തിന് അനുവദിച്ചുകൂടാ. അതിന്റെ ഉത്തരവാദിത്വവും പ്രത്യാഘാതവും നേരിടുകയും വേണം-പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top