Sunday May 28, 2017
Latest Updates

വിലക്കയറ്റവും അഴിമതിയും പരാജയകാരണമെന്ന് എകെ ആന്റണി സമിതി

വിലക്കയറ്റവും അഴിമതിയും പരാജയകാരണമെന്ന് എകെ ആന്റണി സമിതി

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ ഉള്‍പ്പോരും അഴിമതിയും സാമുദായിക ധ്രുവീകരണവുമാണ് ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് എകെ ആന്റണി കമ്മീഷന്‍. പരാജയം പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയുടെതാണ് കണ്ടെത്തല്‍.വിലക്കയറ്റം, അഴിമതി എന്നീ വിഷയങ്ങളില്‍ ഊന്നി പ്രതിപക്ഷം പ്രചരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് അത് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നു ആന്റണി സമിതി വിലയിരുത്തി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയപ്പെട്ടതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശം ഇല്ലെന്നാണ് സൂചന. യു.പി.എയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ കക്ഷികള്‍ വിട്ടുപോയതും ,രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേക്കേറിയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. തെലുങ്കാന രൂപീകരണം കൊണ്ട് കോണ്‍ഗ്രസിന് നേട്ടം കൊയ്യാന്‍ സാധിച്ചില്ലെന്നും ആന്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Scroll To Top