Wednesday February 22, 2017
Latest Updates

വിമാനത്തിനുള്ളില്‍ ലഗേജ് തലയില്‍ വീണു പരിക്കേറ്റ കുട്ടിയ്ക്ക് 50000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

വിമാനത്തിനുള്ളില്‍ ലഗേജ് തലയില്‍ വീണു പരിക്കേറ്റ കുട്ടിയ്ക്ക് 50000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഡബ്ലിന്‍ :റെയിന്‍ എയര്‍ വിമാനത്തിനുള്ളില്‍ വച്ച് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിക്കുപറ്റിയ കുട്ടിക്ക് നഷ്ടപരിഹാരമായി 50,000 യൂറോ നല്‍കി കമ്പനി കേസ് തീര്‍ത്തു. യാത്രക്കാരന്‍ ലോക്കര്‍ തുറന്നപ്പോള്‍ അകത്തേക്ക് തിരുകി വച്ചരുന്ന ലഗേജ് തലയിലേക്ക് വീണാണ് കുട്ടിക്ക് പരിക്കു പറ്റിയത്.
വലതു ഭാഗത്ത് തലയോട്ടിക്ക് ക്ഷതമേറ്റ പതിനൊന്നുകാരി ക്ലൗഡിയ ആദംസിക്കിനാണ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കമ്പനി നഷ്ടപരിഹാര തുക അനുവദിച്ചു നല്‍കിയിരിക്കുന്നത്.
കൂട്ടത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ തന്റെ ലഗേജ് വയ്ക്കാനായി ലോക്കര്‍ തുറന്നപ്പോള്‍ മറ്റൊരു ലഗേജ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത കമ്പനി അറിയിച്ചത്.
സംഭവസമയത്ത് കുട്ടിക്ക് എട്ടുവയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കുഞ്ഞിനു നേരിടേണ്ടിവന്ന ഏറ്റവും വേദനാജനകമായ കാര്യമായിരിക്കും ആ അപകടമെന്ന് 50,000 യൂറോ നഷ്ടപരിഹാരത്തുകയ്ക്ക് അനുമതി നല്‍കിയ ജസ്റ്റിസ് മേരി ഇര്‍വിന്‍ പറഞ്ഞു.
2010 സെപ്തംബര്‍ 24ന് റോക്ക്‌ലോവില്‍ നിന്നും യുകെയിലുള്ള ഈസ്റ്റ് മിഡ്‌ലാന്‍ഡ് എയര്‍പോര്‍ട്ടിലേക്ക് അമ്മയുടെ ഒപ്പം പോകവേയാണ് പെണ്‍കിട്ടിക്ക് അപകടം സംഭവിച്ചതെന്ന് അവരുടെ വക്കീല്‍ ജെറി ദെനഹര്‍ പറഞ്ഞു.
എയര്‍ലൈന്‍ അയര്‍ലണ്ടില്‍ നിന്നായതിനാലാണ് കേസ് ഇവിടെ വച്ച് നടത്തേണ്ടിവന്നതെന്ന് കൗണ്‍സില്‍ അറിയിച്ചു.
ആ സമയത്ത് കുട്ടി പരിഭ്രമിച്ചതല്ലാതെ പുറമേ പ്രശ്‌നങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ സംഭവം കഴിഞ്ഞ് പത്തു ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞിന്റെ ചെവിയില്‍ നിന്നും രക്തം വരുന്നതു കണ്ടാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കിയത്.
ചികിത്സയ്ക്കായി പോയപ്പോള്‍ നടത്തിയ സിടി സ്‌കാനിലാണ് തലയോടിന് ക്ഷതമേറ്റതായി കണ്ടെത്തിയത്. ആറുമാസത്തേക്ക് കുട്ടിക്ക് ബെഡ്‌റെസ്റ്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
റോക്ലോയിലെ റോക്ലോസ്‌കൈയ്ക്ക് അമ്മ മുഖാന്തിരം ഹര്‍ജി നല്‍കുകയായിരുന്നു ക്ലൗഡിയ. അതില്‍ തലയ്ക്കു മുകളിലെ ലോക്കറില്‍ നിന്നും സാധനങ്ങള്‍ വയ്ക്കുമ്പോളും ഇറക്കുമ്പോഴും വേണ്ടത്ര ശ്രദ്ധ റെയിന്‍ എയര്‍ നല്‍കുന്നില്ല എന്നും കാണിച്ചിരുന്നു. യാത്രക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതില്‍ റെയിന്‍ എയര്‍ പരാജയപ്പെട്ടുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
തുടര്‍ച്ചയായ തലവേദന ക്ലൗഡിയ അനുഭവിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

Scroll To Top