Tuesday February 28, 2017
Latest Updates

വിമാനത്താവളം സ്തംഭിപ്പിച്ച് സമരം ചെയ്യാനുള്ള ജീവനക്കാരുടെ സംഘടനയുടെ തീരുമാനം : എയര്‍പോര്‍ട്ട് അതോറിറ്റി കോടതിയിലേയ്ക്ക്

വിമാനത്താവളം സ്തംഭിപ്പിച്ച് സമരം ചെയ്യാനുള്ള ജീവനക്കാരുടെ സംഘടനയുടെ തീരുമാനം : എയര്‍പോര്‍ട്ട് അതോറിറ്റി കോടതിയിലേയ്ക്ക്

ഡബ്ലിന്‍: വിമാനത്താവള ജീവനക്കാരുടെ സംഘടനയായ എസ്‌ഐപിടിയു ,ഡബ്ലിന്‍, കോര്‍ക്ക് വിമാനത്താവളങ്ങളില്‍ അടുത്താഴ്ച നടത്താനിരിക്കുന്ന സമരത്തിനെതിരേ ഡബ്‌ളിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി കോടതിയെ സമീപിച്ചു. സമരത്തിനെതിരേ കോടതി ഇടപെടല്‍ കൊണ്ടു വരാനാണ് ഉദ്ദേശ്യം.. ആയിരക്കണക്കിന് യാത്രികരെ ബാധിക്കുന്ന വിഷയത്തില്‍ സമാന നടപടി സ്വീകരിക്കാന്‍ റയാന്‍എയറും ചുവട് വെയ്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പേഓഫ്, പെന്‍ഷന്‍ ടോപ്പ് അപ്പ്, ഫ്രീഷെയര്‍ ഇനങ്ങളില്‍ സ്റ്റാഫുകള്‍ 600 ദശലക്ഷം യൂറോ 8 വര്‍ഷമായി നേടുന്നുണ്ട്. പ്രത്യേകിച്ച് എയര്‍ലിംഗസ് കോണ്‍ട്രിബ്യൂഷന്‍ പെന്‍ഷനും നല്‍കുന്ന സാഹചര്യത്തില്‍ തങ്ങളുടെ 13,000 യാത്രക്കാരെ കൊള്ളയടിക്കാനുള്ള എയര്‍പോര്‍ട്ട് യൂണിയന്‍െ്‌റ അത്യാഗ്രഹം അനുവദിക്കില്ലെന്ന് റയാന്‍ എയര്‍ വ്യക്തമാക്കി.

ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ നിയമവിരുദ്ധമാണെന്നും നിയമനടപടിയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും ഡബ്‌ളിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (ഡിഎഎ) അവരുടെ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. സെന്റ് പാട്രിക്‌ഡേ ബാങ്കവധി വരുന്ന വീക്കെന്‍ഡ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് മാര്‍ച്ച് 14 മുതലാണ് സമരം ആരംഭിക്കുന്നത്. ഇത് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്ടിന് വിരുദ്ധമാണെന്നും ഡിഎഎ പറയുന്നു. ഡിഎഎയുടേയും റയാന്‍ എയറന്‍െ്‌റയും നിയമനടപടി കോടതി അംഗീകരിക്കുകയും ചെയ്തു.

യൂണിയന്‍ സമരത്തില്‍ നിന്നും മാറി വിമാനത്താവളം പൂര്‍ണ്ണമായും കാര്യക്ഷമമാക്കാന്‍ ഡിഎഎ ആവശ്യപ്പെട്ടിരിക്കുകയാണ്. അയര്‍ലണ്ടിലെ അതിപ്രാധാന്യമുള്ള വിമാനത്താവളങ്ങള്‍ അടച്ചിടുന്നതിനെതിരേ എന്തു നടപടിയാണ് എടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ റയാന്‍ എയര്‍ സര്‍ക്കാരിനോടും ചോദിച്ചിരിക്കുകയാണ്. ജീവനക്കാരുടെ 700 മില്യണ്‍ യൂറോ വരുന്ന കമ്മി പെന്‍ഷന്‍ ഫണ്ടിന്‍െ്‌റ കാര്യത്തില്‍ ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ നീണ്ട കാലമായി നിലനില്‍ക്കുന്ന തര്‍ക്കം ഒടുവില്‍ ഏറ്റുമുട്ടലിലേക്ക് മാറിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി ഗതാഗതവകുപ്പ് നാലംഗ വിദഗ്ദ്ധരെ ഈ ആഴ്ച ആദ്യം നിയോഗിച്ചിരുന്നു. അതേസമയം പ്രശ്‌നം പരിഹരിക്കാനായി ഗുണകരമായ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ കമ്പനികള്‍ ഒഴിഞ്ഞുമാറുകയാണെന്ന് എസ്‌ഐപിറ്റിയു ആരോപിച്ചു.

Scroll To Top