Friday January 20, 2017
Latest Updates

വിമാനം ഇന്ന് കണ്ടെത്തുമെന്ന് ഇന്ത്യന്‍ ജ്യോത്സ്യന്‍! ,താലിബാന്‍ തട്ടിയെടുത്തു എന്നും പ്രചരണം

വിമാനം ഇന്ന് കണ്ടെത്തുമെന്ന് ഇന്ത്യന്‍ ജ്യോത്സ്യന്‍! ,താലിബാന്‍ തട്ടിയെടുത്തു എന്നും പ്രചരണം

ചെന്നൈ: കാണാതായ മലേഷ്യന്‍ യാത്രാവിമാനം കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ലാതെ മലേഷ്യന്‍ സര്‍ക്കാര്‍ മഷിനോട്ടക്കാരന്റെ വരെ സഹായം തേടിയതായി റിപ്പോര്‍ട്ട്. വിമാനം ശനിയാഴ്ച കിട്ടുമെന്ന് ഇന്ത്യാക്കാരനായ ഒരു ജോത്സ്യന്‍ പ്രവചനവും നടത്തിയിരിക്കുകയാണ്.

ഏഴു ദിവസങ്ങള്‍ക്ക് മുമ്പ് മലേഷ്യയിലെ വിമാനത്താവളത്തില്‍ നിന്നും കാണാതായ വിമാനം സംബന്ധിച്ച സൂചനകള്‍ പോലും മലേഷ്യന്‍ അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജ്യോതിഷിയുടെ സഹായം തേടിയത്.

വിമാനം ആരോ തട്ടിയെടുത്തതാണെന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇന്ന് ലോക ജനത ആശ്വാസപൂര്‍വമാണ് ശ്രവിച്ചത്.യാത്രികര്‍ മരണമടഞ്ഞിട്ടില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് യാത്രികരുടെ ബന്ധുക്കള്‍.പൈലറ്റിന്റെയോ വിമാനത്തിലെ മറ്റു ജീവനക്കാരുടെയോ സഹായം വിമാനം ഗതിതിരിച്ചു വിട്ടവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞത്.പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ പൈലറ്റിന്റെ വസതിയില്‍ മലേഷ്യന്‍ പോലിസ് പരിശോധനയും നടത്തി

വിമാനം മാര്‍ച്ച് 15 ശനിയാഴ്ചക്ക് മുമ്പായി കണ്ടെത്താനാകുമെന്ന് ഗ്രഹനില നോക്കി ജ്യോത്സ്യന്‍ പറഞ്ഞതായിട്ടാണ് മലേഷ്യന്‍ പത്രം സ്റ്റാര്‍ വാര്‍ത്ത പുറത്ത് വിട്ടത്.തീരെ ശുഭകരമല്ലാത്ത ദിവസത്തിലാണ് വിമാനം കാണാതായതെന്നും ശനിയാഴ്ച്ച യോടെ ഈ ദോഷങ്ങള്‍ തീരുമെന്നുമാണ് പ്രവചനം. ശനിയാഴ്ചക്കുള്ളില്‍ വിമാനം കണ്ടെത്താന്‍ പറ്റുമെന്നും ജോത്സ്യന്‍ പറഞ്ഞിരിക്കുകയാണ്.

ജ്യോത്സ്യന്റെ പ്രവചനം എന്തായാലുംഒന്നോ രണ്ടോ ദിവസം മാറിയാലും വിമാനം കണ്ടു കിട്ടണമേ എന്ന പ്രാര്‍ഥനയിലാണ് ലോകം.ഇതിനിടെ വിമാനത്തെ സംബന്ധിച്ച ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.വിമാനത്തിലുള്ള തന്റെ പിതാവിന്റെ ഒരു മിസ്ഡ് കോള്‍ തനിക്ക് കിട്ടിയതായി ഒരു യുവതി പറഞ്ഞതായി ബൈജിംഗ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.തിരികെ വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച് ഓഫ് മെസ്സേജ് ആണത്രേ ലഭിച്ചത്.

വിമാനം കസാക്കിസ്ഥാന്‍ പ്രദേശത്തുണ്ടെന്നതാണ് മറ്റൊരു പ്രചരണം.താലിബാന്‍ ഭീകരപ്രവര്‍ത്തനത്തിനായി തട്ടിയെടുത്തു എന്നതാണ് മറ്റൊരു ഭാഷ്യം

Scroll To Top