Saturday January 21, 2017
Latest Updates

വിപ്രോയും ,ടെക് മഹീന്ദ്രയുമടക്കം ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലേക്ക്,ആയിരത്തോളം പുതിയ തൊഴിലവസരങ്ങള്‍

വിപ്രോയും ,ടെക് മഹീന്ദ്രയുമടക്കം ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലേക്ക്,ആയിരത്തോളം പുതിയ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ട്ഒരു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ ഇന്ത്യന്‍ ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലേക്ക് വരുമെന്ന് ഐ ഡി എ . അടുത്ത മൂന്നുവര്‍ഷങ്ങളിലായി അയര്‍ലണ്ടില്‍ ആയിരത്തില്‍പ്പരം തൊഴിലവസരങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ വഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചില കമ്പനികള്‍ അവരുടെ പ്രവര്‍ത്തനം അയര്‍ലണ്ടിലേയ്ക്ക് മാറ്റാനും ധാരണയായിട്ടുണ്ട്.സിലിക്കണ്‍ അയര്‍ലണ്ട് ആക്ഷന്‍ എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ കമ്പനികളും ഐ ഡി എ യും ഇത്തരമൊരു നീക്കത്തിന് കളമൊരുക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ പുതുതായി അയര്‍ലണ്ടിലേക്ക് വരുന്ന ഇന്ത്യന്‍ കമ്പനികളെ ലിഫി ഭാഗത്തേക്കാണ് നിര്‍ദ്ദേശിക്കുന്നതെന്ന് ഐഡിഎയുടെ ഇവിപി ബാരി ഹെവി മാധ്യമങ്ങളോട് പറഞ്ഞു.

വിപ്രോ, ടെക് മഹീന്ദ്ര, അദിഥി ടെക്‌നോളജീസ് ആരിസ് ഗ്ലോബല്‍ സോഫ്റ്റ്‌വെയര്‍ ഐഡിഎ തുടങ്ങിയ കമ്പനികള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാനായി ഉള്ള ചര്‍ച്ചകളും ഐ ഡി എ തുടരുകയാണ്.

ബിസിനസ് നടത്താന്‍ മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥലമാണ് അയര്‍ലണ്ട് എന്നും വളരെ കുറഞ്ഞ തോതിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നവര്‍ക്കും ബിസിനസില്‍ വിജയം കണ്ടെത്താന്‍ സാധിക്കുമെന്നും ബാരി ഹെവി പറഞ്ഞു.
2,500 മുതല്‍ 3000 വരെയുള്ള ജോലിക്കാര്‍ ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്കായി ഇപ്പോള്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ടെന്നു ഐ ഡി എ അധികൃതര്‍ വ്യക്തമാക്കിയതായി ‘ഫിനാന്‍ഷ്യല്‍ ക്രോണിക്കല്‍’ റിപ്പോര്‍ട്ട് ചെയ്തു.ഇവരില്‍ കൂടുതലും കഴിഞ്ഞ വര്‍ഷമാണ് അയര്‍ലണ്ടില്‍ എത്തിയത്.

Scroll To Top