Monday January 23, 2017
Latest Updates

വിന്റര്‍ ബഗ് പടരുന്നു ,കരുതല്‍ വേണമെന്ന് എച്ച് എസ് ഇ

വിന്റര്‍ ബഗ് പടരുന്നു ,കരുതല്‍ വേണമെന്ന് എച്ച് എസ് ഇ

ഡബ്ലിന്‍ :വിന്റര്‍ ബഗ് പടര്‍ന്നുപിടിച്ചിരിക്കുന്നതിനെ തുടര്‍ന്ന് ബ്യൂമൗണ്ട് ആശുപത്രിയിലും,റാഹെനിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലും സന്ദര്‍ശകരെ നിരോധിച്ചിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.. തണുപ്പുകാലത്ത് പടരുന്ന ഒരുതരം വൈറസ് രോഗികളിലേക്ക് വ്യാപിക്കാതിരിക്കാനാണ് ആശുപത്രി അധികൃതര്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ പല മേഖലകളിലും ശര്‍ദ്ദില്‍ പോലുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.

നോറോവൈറസ് രോഗലക്ഷണം കാണുകയാണെങ്കില്‍ അടുത്തുള്ള ലോക്കല്‍ ജിപിയില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പൊതുജനങ്ങള്‍ക്ക് എച്ച് എസ് ഇ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ ആശുപത്രി എമര്‍ജന്‍സി വിഭാഗത്തെ സമീപിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മനംപിരട്ടല്‍, ശര്‍ദ്ദില്‍, വയറിളക്കം എന്നിവയാണ് രോഗലക്ഷണമായി പറഞ്ഞിരിക്കുന്നത്. രോഗ നിയന്ത്രണത്തിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ്.

Scroll To Top