Monday February 20, 2017
Latest Updates

വിദ്യാ ബാലന്‍ അമ്മയാകുന്നു? ബോളിവുഡ് ഗോസിപ്പ് എഴുത്തുകാര്‍ വീണ്ടും സജീവം

വിദ്യാ ബാലന്‍ അമ്മയാകുന്നു? ബോളിവുഡ് ഗോസിപ്പ് എഴുത്തുകാര്‍ വീണ്ടും സജീവം

ബോളിവുഡിലെ മലയാളി സുന്ദരി വിദ്യാ ബാലന്‍ ഗര്‍ഭിണിയോ? വിദ്യയുടെ വിവാഹം കഴിഞ്ഞത് മുതല്‍ ബോളിവുഡിലെ ഗോസിപ്പ് എഴുത്തുകാര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായതാണ്. ഓരോ തവണയും വിദ്യാ ബാലന്റെ ഗര്‍ഭത്തെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ പ്രചരിപ്പിച്ച ബോളിവുഡ് പാപ്പരാസികള്‍ ഒടുക്കം ഇളിഭ്യരാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്നും ഇന്നലെയുമായി ബോളിവുഡ് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പ്രകാരം വിദ്യ അമ്മയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ നടന്നു വരുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ചടങ്ങില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയതാണ് വീണ്ടും വിദ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയാണ് വിദ്യാ ബാലന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ഇത് നടി ഗര്‍ഭിണി ആയതുകൊണ്ടാണെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദ്യ പിന്മാറിയതോടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെയാണ് ഫെസ്റ്റിവലില്‍ പകരം ചുമതലപ്പെടുത്തിയത്.

ഫെസ്റ്റിവലിന്റെ പ്രചാരണ ചുമതലയാണ് വിദ്യയെ എല്‍പ്പിച്ചിരുന്നത്. എന്നാല്‍ യാത്ര ഒഴിവാക്കാന്‍ വേണ്ടിയാണ് വിദ്യ ചടങ്ങില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ചില ചടങ്ങുകളില്‍ വിദ്യ അയഞ്ഞ വസ്ത്രം ധരിച്ച് എത്തിയതും ഈ ഗോസിപ്പിന് ആക്കം കൂട്ടി. വയര്‍ മറച്ചു വയ്ക്കുന്നതിനാണ് വിദ്യ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്നാണു ബോളിവുഡ് ഗോസിപ്പ് കോളം എഴുത്തുകാരുടെ കണ്ടെത്തല്‍.

Scroll To Top