Sunday October 22, 2017
Latest Updates

വിദ്യാരംഭത്തോടനുബന്ധിച്ചു അയര്‍ലണ്ടില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികളുടെ ചിത്രകലാ പ്രദര്‍ശനം നാളെ ലൂക്കന്‍ പാമേഴ്സ് ടൗണില്‍ 

വിദ്യാരംഭത്തോടനുബന്ധിച്ചു അയര്‍ലണ്ടില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികളുടെ ചിത്രകലാ പ്രദര്‍ശനം നാളെ ലൂക്കന്‍ പാമേഴ്സ് ടൗണില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ആദ്യമായി നടത്തപ്പെടുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ചിത്രകലാ പ്രദര്‍ശനം നാളെ ശനിയാഴ്ച ലുക്കന്‍ പാമേര്‍സ്ടൗണിലുള്ള സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് 2 മണിക്ക് ആരംഭിക്കും.കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ആണ് ഈ വര്‍ഷം വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തോടനുബന്ധിച്ചു കുട്ടികള്‍ക്കുള്ള ചിത്രകലാ പ്രദര്‍ശനവും ഒരുക്കുന്നത്

കുട്ടികള്‍ അവര്‍ വരച്ച ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു കൊണ്ടുവരേണ്ടതാണ്.പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ് തുടങ്ങി ഏതു തരത്തില്‍ പെ ട്ട ചിത്രങ്ങളുമാവാം.കുട്ടികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അവര്‍ വരച്ചു കൊണ്ട് വന്ന ഈ ചിത്രങ്ങള്‍ വില്‍ക്കാനും, കാഴ്ചക്കാര്‍ക്ക് വാങ്ങാനും ഉള്ള സൗകര്യമുണ്ടായിരിക്കും.

ചിത്രകലാ പ്രദര്‍ശനത്തിനുശേഷം കുട്ടികളെ ജൂനിയര്‍ (6-12 years ) ,സീനിയര്‍ ( 13-17 years ) വിഭാഗങ്ങളായി തിരിച്ചു ചിത്രകലാ മത്സരം ഉണ്ടായിരിക്കും.മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമുള്ള പേപ്പര്‍ ,പെന്‍സില്‍ തുടങ്ങിയവ കുട്ടികള്‍ തന്നെ കൊണ്ടു വരേണ്ടതാണ്.ഇരു വിഭാഗ ങ്ങളിലും വിജയികളാകുന്നവര്‍ക്കു മലയാളം സംഘടനാ നല്‍കുന്ന സമ്മാനങ്ങളും കൂടാതെ പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

മത്സരത്തിന് ശേഷം ചിത്രകലയെ കുറിച്ചു ആര്‍ട്ടിസ്റ്റ് അജിത് കേശവന്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കും. ചിത്രകലാ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് 10 യൂറോ രെജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിക്കും.പരിപാടികള്‍ക്കു ശേഷം എല്ലാ കുട്ടികള്‍ക്കും ഡ്രിങ്ക്സും ,സ്നാക്സും ലഭിക്കുന്നതാണ് .മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഇതൊരു അവസരമായി കാണണം .

തുടര്‍ന്ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്ക് സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോക്ടര്‍ സുരേഷ് സി പിള്ള അദ്യക്ഷരങ്ങള്‍ പകര്‍ന്നു നല്‍കും. സമൂഹത്തെ ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് ആധികാരികമായ എഴുതുന്ന ഡോക്ടര്‍ സുരേഷ് ,ഇതിനകം തന്നെ മലയാളി സമൂഹത്തില്‍ സുപരിചിതനാണ് .’തന്മാത്രം ‘എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവു കൂടിയാണ് അദ്ദേഹം.

ഈ വര്ഷം ജൂനിയര്‍ ,ലീവിങ് സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 3 പേര്‍ക്ക് വീതം മലയാളം സംഘടനാ പ്രത്യേകം രൂപകല്‍പന ചെയ്ത മൊമെന്റോ തദവസരത്തില്‍ സമ്മാനിക്കും .ഒന്നാം സ്ഥാനംനേടിയവര്‍ക്ക് ഗോള്‍ഡ് കോയിനും സമ്മാനമായി ലഭിക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

അലക്‌സ് ജേക്കബ് 0871237342
പ്രദീപ് ചന്ദ്രന്‍ 0871390007
സെബി സെബാസ്റ്റ്യന്‍ 0872263917
ലോറന്‍സ് കുര്യാക്കോസ് 0862339772

Scroll To Top