Wednesday February 22, 2017
Latest Updates

വിദേശ വിദ്യാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയടക്കം രേഖകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ 

വിദേശ വിദ്യാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയടക്കം രേഖകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ 

ഡബ്ലിന്‍ :ഇന്ത്യാക്കാരടക്കമുള്ള വിദ്യാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പടക്കമുള്ള സുപ്രധാന വിവരങ്ങളടങ്ങുന്ന രേഖകള്‍ ഡബ്ലിനിലെ കോളേജ് വഴിയരികില്‍ ഉപേക്ഷിച്ചതായി പരാതി.

ഡബ്ലിന്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ മുന്‍പിലാണ് വിദേശ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച രേഖകള്‍ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാപ്പല്‍ സ്ട്രീറ്റിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ക്ലീനിംഗിന്റെ ഭാഗമായാണ് രേഖകള്‍ പുറത്തു വച്ചതെന്ന് ഡിസിഎഎസ് ഡയറക്ടര്‍ ജോണ്‍ റയാന്‍ പറഞ്ഞു. നാലു മണിയോടെയാണ് താന്‍ സംഭവം അറിഞ്ഞതെന്നു പറഞ്ഞ ജോണ്‍ എത്ര നേരം രേഖകള്‍ പുറത്തു കിടന്നുവെന്ന് അറിയില്ല എന്നാണ് പ്രതികരിച്ചത്.

വിദ്യാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ട് കോപ്പികള്‍ കൂട്ടത്തിലുണ്ടായിരുന്നു എന്നുസമ്മതിച്ച റയാന്‍ പക്ഷെ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുണ്ടായിരുന്നു എന്ന വാദം നിഷേധിച്ചു. ഒന്നും കളവു പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തെ കുറിച്ച് ഗാര്‍ഡ അന്വേഷണം നടത്തി വരുന്നു.

Scroll To Top